സി പി എം ജില്ലാ സമ്മേളനങ്ങളില്‍ പിണറായിക്കെതിരെ നടക്കുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങളുമായി മാധ്യമ സ്ഥാപനങ്ങള്‍ തേടിയിറങ്ങുന്നവര്‍ ജാഗ്രതൈ!

സി പി എം ജില്ലാ സമ്മേളനങ്ങളില്‍ പിണറായിക്കെതിരെ നടക്കുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങളുമായി മാധ്യമ സ്ഥാപനങ്ങള്‍ തേടിയിറങ്ങുന്നവര്‍ ജാഗ്രതൈ! നിങ്ങള്‍ക്ക് മുകളില്‍ പിണറായി റഡാര്‍ സ്ഥാപിച്ചിട്ടുണ്ട്.
കെ റയിലിനും പിണറായിക്കും എതിരെ നിലകൊള്ളുന്നവരെ മുഴുവനായി ഇല്ലാതാക്കുക എന്ന ലൈനാണ് പിണറായി പരീക്ഷിക്കുന്നത്. പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നവരെ പിടിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. മുമ്പും പിണറായി ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
അതിനിടെ ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിക്കകത്ത് ആധിപത്യം ഉറപ്പിക്കാന്‍ ചിത്തരഞ്ജന്‍, സജി ചെറിയാന്‍ പക്ഷങ്ങള്‍ ശ്രമിച്ചതോടെ ജി.സുധാകരനും തോമസ് ഐസക്കും പൊട്ടിച്ചിരിക്കുന്നു. എല്ലാം പിണറായിയുടെ വിധി എന്ന് പറഞ്ഞ് ചിരിക്കുകയാണ് രാഷ്ട്രീയ താരങ്ങള്‍.
ജെ.ചിത്തരഞ്ജനെതിരെ സി പി എം നടപടി വരുമെന്ന് സൂചന. സജി ചെറിയാന് അനുകൂലമായി ഔദ്യോഗിക പക്ഷം അണിനിരന് തോടെയാണ് ചിത്തരഞ്ജന്റെ കാര്യത്തില്‍ തീരുമാനമാകുന്നത്.
രണ്ടാമതും ഭരണം കിട്ടിയതോടെ പാര്‍ട്ടിയിലും നേതാക്കളിലും ഉണ്ടായ അഹങ്കാരവും അധികാര ഭ്രമവുമാണ് ചിത്തരഞ്ജന്റെയും സജി ചെറിയാന്റെയും സമനില തെറ്റിച്ചത്. ജി.സുധാകരനും ഐസക്കും ഏതാണ്ട് രാഷ്ട്രീയം വിട്ട അവസ്ഥയിലാണ്. ചില പ്രാദേശിക പരിപാടികളില്‍ നേതാക്കള്‍ പങ്കെടുക്കുന്നുണ്ടെങ്കിലും കാര്യമായ യാതൊരു രാഷ്ട്രീയ ഇടപെടലും ഇരുവരും നടത്തുന്നില്ല. ഐസക്കാകട്ടെ പുസ്തകം വായിക്കുകയും എഴുതുകയും ചെയ്യുന്ന തിരക്കിലാണ്.
സജിയുടെയും ചിത്തരഞ്ജന്റെയും പക്ഷങ്ങള്‍ ചേരിതിരിഞ്ഞ് അടിച്ചതോടെആലപ്പുഴ നോര്‍ത്ത് ഏര്യാ സമ്മേളനം വാക്കേറ്റത്താല്‍ തടസ്സപ്പെട്ടു. ചില നേതാക്കള്‍ക്കെതിരെ ഒരു വിഭാഗം വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചത് മറുവിഭാഗം ചോദ്യം ചെയ്തു. ഇതാണ് വലിയ വാക്കേറ്റത്തിലേയ്ക്ക് നയിച്ചത്.
മണിക്കൂറുകള്‍ക്ക് ശേഷം സമ്മേളനം പുനരാരംഭിച്ചെങ്കിലും വാക്കേറ്റം തുടര്‍ന്നു. മന്ത്രി സജി ചെറിയാന്‍ അനുകൂലികളും പി.പി ചിത്തരഞ്ജന്‍ എംഎല്‍എ പക്ഷവും ജില്ലയില്‍ ആധിപത്യം നേടാനുള്ള കഠിന ശ്രമത്തിലാണ്.
ഒരു കാലത്ത് ജി സുധാകരനും തോമസ് ഐസക്കും ഇരു പക്ഷങ്ങളില്‍ നിന്ന് നയിച്ചിരുന്ന ആലപ്പുഴയിലെ പാര്‍ട്ടി പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ശക്തമായ ആലപ്പുഴയില്‍ ലോക്കല്‍, ബ്രാഞ്ച് സമ്മേളന കാലഘട്ടത്തില്‍ വീട്ടില്‍ കയറി ആക്രമണം വരെ നടന്നു.
ഇത് ആലപ്പുഴയിലെ മാത്രം അവസ്ഥയല്ല. കേരളത്തിലെ വിവിധ ജില്ലകള്‍ വിഭാഗീയതയുടെ പിടിയിലാണ്. പത്തനംതിട്ടയിലും മറ്റും വലിയ പ്രതിസന്ധിയാണുണ്ടായിരിക്കുന്നത്. കേരളത്തില്‍ ഭരണം നടക്കുന്നില്ലെന്നാണ് ആലപ്പുഴയിലെ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്. പിണറായിക്കും മന്ത്രിമാര്‍ക്കുമെതിരെ അതിശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കെ റയില്‍ പദ്ധതിക്കെതിരെ നേതാക്കള്‍ക്കിടയില്‍ ഭിന്നസ്വരം രൂക്ഷമാണ്. ചിത്തരഞ്ജനാണ് പിണറായി വിമര്‍ശര്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് പാര്‍ട്ടിയുടെ സംശയം.
കെ റയിലിന്റെ സിംഹഭാഗവും കടന്നു പോകുന്നത് ആലപ്പുഴ ജില്ലയിലുടെ യാണ്. ഇതാണ് ആലപ്പുഴ പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാക്കിയത്.
ഓരോ കാലത്തും ജില്ലയില്‍ നിന്ന് മന്ത്രിമാരാകുന്നവര്‍ പാര്‍ട്ടിയെ പിടിച്ചടക്കി അധികാരം കൈയടക്കുമെന്ന പരാതി ആലപ്പുഴകാര്‍ക്ക് ഏറെ നാളായുണ്ട്. ഇതിന്റെ പരിണിതഫലമായിരുന്നു സുധാകരനും ഐസക്കും. ഇപ്പോള്‍ അത് സജി ചെറിയാനായി മാറിയിരിക്കുന്നു. അത്ര വ്യത്യാസം മാത്രമാണുള്ളത്.
ഏതായാലും ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവര്‍ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും.
"
https://www.facebook.com/Malayalivartha























