രഞ്ജിത്ത് വധക്കേസില്‍ രണ്ടു മുഖ്യപ്രതികളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു... ആലപ്പുഴ സ്വദേശികളായ ഇരുവരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍, പെരുമ്പാവൂരില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്

രഞ്ജിത്ത് വധക്കേസില്‍ രണ്ടു മുഖ്യപ്രതികളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ആലപ്പുഴ സ്വദേശികളായ ഇരുവരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയത്.
ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രണ്‍ജീത്തിനെ കൊലപ്പെടുത്തിയത്. പുറത്തുനിന്നുള്ള സഹായം പ്രതികള്‍ക്ക് ലഭിക്കുന്നതിനാല്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിസംബര്‍ 19 ന് 12 മണിക്കൂറിന്റെ ഇടവേളയിലാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍ നടന്നത്.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 19 ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം നടന്നത്.
https://www.facebook.com/Malayalivartha























