എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു..... ഇന്ന് രാവിലെ ആറരയോടെയാണ് അപകടം, വൈറ്റില സ്വദേശിയായ അഭിഭാഷകന്റേതാണ് തീപ്പിടിച്ച വാഹനം

എറണാകുളം അരൂര്‍ ഇടപ്പള്ളി ബൈപ്പാസില്‍ വൈറ്റില ചളിക്കവട്ടത്തിന് സമീപം കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിക്കുന്നത്. എന്‍ജിന്‍ തകരാറാണ് തീ പിടിത്തത്തിന് കാരണം.
തീപിടിക്കും മുന്‍പ് വാഹനം ഓടിച്ചിരുന്ന ആള്‍ പുറത്തിറങ്ങിയതിനാല്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഹൈക്കോടതി അഭിഭാഷകനായ രാജ് കരോളിന്റെ വാഹനമാണ് കത്തി നശിച്ചത്. അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.
വൈറ്റില സ്വദേശിയായ അഭിഭാഷകന്റേതാണ് തീപ്പിടിച്ച വാഹനം. ഫോഡ് ക്ലാസിക് എന്ന മോഡല്‍ കാറിനാണ് തീപിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
"
https://www.facebook.com/Malayalivartha























