തിരുവനന്തപുരത്ത് വിദേശിയെ തടഞ്ഞ് പോലീസിന്റെ പരിശോധന... മദ്യവുമായി വന്ന സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരത്ത് വിദേശിയെ തടഞ്ഞ് പോലീസിന്റെ പരിശോധന... മദ്യവുമായി വന്ന സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ് നടന്നത്. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടി സ്വീകരിക്കും. ടൂറിസ്റ്റുകളോടുള്ള പോലീസിന്റെ സമീപനത്തില്‍ മാറ്റം വരണം. ഇത്തരം സംഭവങ്ങള്‍ ടൂറിസം മേഖലയ്ക്ക് തന്നെ തിരിച്ചടിയുണ്ടാകും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം കോവളത്താണ് സംഭവം നടന്നത്.
ബിവറേജില്‍ നിന്ന് മദ്യവുമായി എത്തിയ സ്വീഡിഷ് പൗരനായ സ്റ്റീവിനെയാണ് പോലീസ് തടഞ്ഞത്. ബില്ലില്ലാത്തതിനാല്‍ മദ്യം കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ പോലീസ് തടഞ്ഞത്. ഇതോടെ സ്റ്റീവ് മദ്യം ഒഴുക്കിക്കളഞ്ഞു. പിന്നീട് ബിവറേജില്‍ പോയി ബില്ലും വാങ്ങി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി.
അതേസമയം സംഭവം സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായി. വിനോദ സഞ്ചാരികളോട് ഔചിത്യമില്ലാതെ പെരുമാറിയ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
കോവിഡിന്റെ വ്യാപനം സംസ്ഥാനത്ത് മറ്റൊരു പുതുവര്‍ഷം കൂടിയാണ് നിയന്ത്രണത്തിലാക്കിയത്. പുതുവത്സരം പ്രമാണിച്ച് ഇന്ന് രാത്രികാല നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. ഇന്ന് നിരത്തുകളില്‍ ശക്തമായ പോലീസ് പരിശോധനയുമുണ്ടാകും. രാത്രി പത്തുമണി വരെ മാത്രമേ ആഘോഷങ്ങള്‍ പാടുള്ളുവെന്ന് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പത്ത് മണിക്ക് ശേഷം ആള്‍ക്കൂട്ടം കൂടുന്ന ഒരു പരിപാടിയും അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ പാടില്ല, കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പരിശോധന കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാകൂ. പുറത്ത് ഇറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതേണ്ടതാണ്.
"
https://www.facebook.com/Malayalivartha























