എസ്-400 എന്ന ശക്തനായ മിസൈൽ വിക്ഷേപണിയെ അതിർത്തിയിൽ വിന്യസിച്ച് ഇന്ത്യ; റഷ്യൻ നിർമ്മിതമായ മൾട്ടി മിസൈൽ ലോഞ്ചറിന്റെ കൃത്യതയാർന്ന പ്രഹരശേഷി; വിറച്ച് പാകിസ്താനും ചൈനയും

പുതിയ വർഷത്തിന്റെ ആരംഭത്തിൽതന്നെ പ്രതിരോധരംഗത്ത് ശക്തമായ നീക്കങ്ങൾ നടത്തിയിരിക്കുകയാണ് ഇന്ത്യ. പ്രതിരോധിക്കാൻ ശക്തനായ ഒരാളെ അതിർത്തിയിലേക്ക് ഇറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. എസ്-400 എന്ന ശക്തനായ മിസൈൽ വിക്ഷേപണിയെയാണ് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്.
റഷ്യൻ നിർമ്മിതമായ മൾട്ടി മിസൈൽ ലോഞ്ചറിന്റെ കൃത്യതയാർന്ന പ്രഹരശേഷി മുന്നറിയിപ്പാകുന്നത് പാകിസ്താനും ചൈനയ്‌ക്കും തന്നെയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. എസ്-400 സ്ഥാപിച്ചിട്ടുള്ളത് അതിർത്തിയിലെ പാകിസ്താനെ ലക്ഷ്യമാക്കിയുള്ള അഞ്ച് വ്യോമതാവളങ്ങളിൽ ഒന്നിലാണ്. ലഡാക്കിൽ ചൈന എസ്-400 വിന്യസിച്ചിരുന്നു. ഇതിന് പകരമായിട്ടാണ് അതിർത്തിയിൽ ഇന്ത്യയും മിസൈൽ സംവിധാനത്തെ സജ്ജമാക്കുന്നത് .
ശത്രുമിസൈലുകളേയും വിമാനങ്ങളേയും400 കിലോമീറ്റർ അകലത്തുവെച്ചുതന്നെ തകർക്കാൻ ശേഷിയുളളതാണ് എസ്-400. 2018ൽ ഇന്ത്യൻ വ്യോമസേന അതിർത്തിയിൽ സജ്ജീകരിച്ച ഇതിനെ ലഡാക് ഉൾപ്പടെയുള്ള അഞ്ച് കേന്ദ്രങ്ങളിലും ഈ വർഷം തന്നെ വിന്യസിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത് .
കഴിഞ്ഞ നവംബറിലായിരുന്നു റഷ്യൻ പ്രസിഡന്റ് പുടിന്റെ യാത്രയോടനുബന്ധിച്ച് ഇന്ത്യക്ക് ആദ്യ എസ്-400 ലഭിച്ചത്. അമേരിക്ക ശക്തമായ പ്രതിരോധം നയതന്ത്രതലത്തിൽ സൃഷ്ടിച്ചെങ്കിലും ചൈനയുടെ ഭീഷണി മുൻനിർത്തി തന്നെ ഇന്ത്യ റഷ്യയിൽ നിന്നും എസ്-400 വാങ്ങുവാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം പാകിസ്ഥാനും ഒറ്റ ചില ആയുധങ്ങൾ വാങ്ങി കൂട്ടുന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. റഫാൽ പോർവിമാനങ്ങൾ ഇന്ത്യ വാങ്ങിയതോടെ പാകിസ്ഥാന് മുട്ടിടിയാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന സംഭവം. നിലവിലുള്ള പഴയ യുദ്ധവിമാനങ്ങൾ വച്ച് ഇന്ത്യയോട് കിടപിടിക്കാൻ കഴിയില്ലെന്ന ബോധ്യം വന്നത് കൊണ്ടാകാം പാകിസ്ഥാൻ ആ നീക്കം നടത്തിയിരിക്കുന്നത്.
അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ റഫാലുകൾ വിന്യസിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് റഫാലുകൾ പാേലുള്ള വിമാനങ്ങളോ പ്രതിരോധ സമാഗ്രികളോ വാങ്ങാനുള്ള കെൽപ്പില്ല. അതുകൊണ്ടാണ് ഇപ്പോഴിതാ പാക്കിസ്ഥാൻ ചൈനീസ് നിർമ്മിതമായ 25 മൾട്ടിറോൾ ജെ-10സി ഫൈറ്റർ ജെറ്റുകൾ വാങ്ങാൻ തയ്യാറെടുക്കുന്നത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ഇക്കാര്യം അറിയിക്കുകയും ചെയ്തു .
അടുത്ത വർഷം മാർച്ച് 23 ന് നടക്കുന്ന പാകിസ്ഥാൻ ദിന ചടങ്ങിൽ ജെ-10സി ഉൾപ്പെടുന്ന 25 ഓൾ-വെതർ വിമാനങ്ങളുടെ ഫുൾ സ്ക്വാഡ്രൺ പങ്കെടുക്കുന്നുണ്ട്. റാവൽപിണ്ടിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് റാഷിദ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചൈന അവരുടെ ഏറ്റവും നല്ല യുദ്ധവിമാനങ്ങൾ നൽകി അവരുടെ സഖ്യകക്ഷിയെ രക്ഷിക്കാൻ എത്തിയിരിക്കുകയാണ് എന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്.
പക്ഷേ വിമാനം വാങ്ങാൻ എത്രരൂപയുടെ കരാറിലാണ് ഏർപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞവർഷം പാകിസ്ഥാൻ-ചൈന സംയുക്ത അഭ്യാസത്തിലും ജെ-10സി വിമാനങ്ങൾ പങ്കെടുത്തിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. നേരത്തേ ചൈന പാകിസ്ഥാനുനൽകിയ യുദ്ധവിമാനങ്ങളിൽ പലതും വേണ്ടത്ര കാര്യക്ഷമത പ്രകടിപ്പിച്ചിരുന്നില്ല. പക്ഷേ വാങ്ങിയ വിമാനങ്ങളിൽ പകുതിയിലധികവും അറ്റകുറ്റപണികൾ പോലും നടത്താനാകാതെ വെറുതെ ഇട്ടിരിക്കുന്ന അവസ്ഥയാണ് .
ഈ വിമാനങ്ങൾ വാങ്ങിയതിന്റെ കടംപോലും ഇതുവരെ കൊടുത്തുതീർക്കാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യം . അതിനിടെയാണ് കോടികൾ കടമെടുത്ത് വീണ്ടും വിമാനങ്ങൾ വാങ്ങിയിരിക്കുന്നത്. ഇങ്ങനെയൊരു സഹായം ചൈന പാകിസ്ഥാൻ ചെയ്യുമ്പോൾ ഉറപ്പായിട്ടും അതിനുള്ള മുതലെടുപ്പും നടത്തിയിരിക്കും.
https://www.facebook.com/Malayalivartha























