സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേര്‍ മരിച്ച കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അട്ടിമറി നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേര്‍ മരിച്ച കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അട്ടിമറി നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പിഴവ് കാരണമാകാം അപകടം നടന്നതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. മോശം കാലാവസ്ഥ തന്നെയാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പൂര്‍ത്തിയായി. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും.
അതേസമയം, കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി. വെള്ളിയാഴ്ച വീട്ടിലെത്തിയ പിണറായി വിജയന്‍ പ്രദീപിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചു
" f
https://www.facebook.com/Malayalivartha























