ഇന്ത്യ നേരിടാന്‍ പോകുന്നത് ഏറ്റവും വലിയ വെല്ലുവിളി; രോഗവ്യാപനം അതിവേഗത്തിലായിരിക്കും ആയിരങ്ങള്‍ രോഗികളാകാന്‍ സാധ്യത; ആശുപത്രികളില്‍ തിരക്ക് കൂടുന്ന അവസ്ഥ ഉണ്ടാകും; ഭയാനകമായ വെളിപ്പെടുത്തലുമായി ഡോ. സൗമ്യ സ്വാമിനാഥന്‍

ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച് ഭയാനകമായ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. ഇന്ത്യ നേരിടാന്‍ പോകുന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. ഒമിക്രോൺ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപരിചരണത്തിന്റെ ലഭ്യതയുണ്ടാകുമെന്നും അവർ പറഞ്ഞു.
രോഗവ്യാപനം അതിവേഗത്തിലായിരിക്കുമെന്നും ആയിരങ്ങള്‍ രോഗികളാകാന്‍ സാധ്യതയുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ മുന്നറിയിപ്പു നൽകി. രോഗവ്യാപനം വേഗത്തിലാകുന്നതോടെ ആശുപത്രികളില്‍ തിരക്ക് കൂടുന്ന അവസ്ഥ ഉണ്ടാകുമെന്നും അവർ പറഞ്ഞു. വീടുകളിലേക്കു പരിചരണം മാറ്റേണ്ട അവസ്ഥ ഉണ്ടാകുമെന്നും അവർ പറഞ്ഞു.
ആശങ്കാകുലരാകുന്ന ആളുകള്‍ ഡോക്ടര്‍മാരുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ ഉപദേശത്തിനായി ശ്രമിക്കുമെന്നും അതിനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും ഡോ. സൗമ്യ വ്യക്തമാക്കി. ടെലിഹെല്‍ത്ത്, ടെലിമെഡിസിന്‍ സൗകര്യം വ്യാപിപ്പിക്കേണ്ട സമയമാണിതെന്നും അവർ ചൂണ്ടിക്കാണിച്ചു .
ഒപി വിഭാഗത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടെന്ന് ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. വീടുകളിലും പ്രൈമറി ഐസൊലേഷന്‍ സെന്ററുകളിലും പരമാവധി ആളുകള്‍ക്കു ചികിത്സ നല്‍കാന്‍ ശ്രമിക്കണമെന്നും ഡോ. സൗമ്യ പറയുകയുണ്ടായി. ഒമിക്രോണ്‍ വകഭേദം മാരകമല്ലെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ല . ദക്ഷിണാഫ്രിക്കയില്‍നിന്നും യുകെയില്‍നിന്നും വിവരങ്ങള്‍ കിട്ടുന്നതേയുള്ളു.
ഡെല്‍റ്റയേക്കാള്‍ നാല് മടങ്ങ് വേഗത്തിലാണ് ഒമിക്രോണ്‍ വ്യാപിക്കുന്നത്. മുന്‍പ് 4,000 കേസുകളായിരുന്നത് ഇപ്പോള്‍ 1,40,000 ആയി വര്‍ധിക്കുകയാണുണ്ടായത്. പക്ഷേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും അവർ പറഞ്ഞു.
ഇത് ആശ്വാസകരമാണെന്നും ഡോ. സൗമ്യ വ്യക്തമാക്കി. ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1,200ന് മുകളിലാണെന്നും അവർ പറഞ്ഞു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























