പുതുവര്‍ഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

പുതുവര്‍ഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി .
പോലീസ് നടപടി ടൂറിസത്തിന് തിരിച്ചടിയാകുമെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസ് സര്‍ക്കാരിന് ഒപ്പം നിന്ന് അള്ള് വെക്കുന്നവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ഡിജിപി അനില്‍കാന്തിനോട് മുഖ്യമന്ത്രി വിശദീകരണം തേടിയതായുള്ള റിപ്പോര്‍ട്ട് വരുന്നത്. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അനില്‍കാന്ത് താഴെ തട്ടിലേക്ക് നിര്‍ദേശം നല്‍കി.
കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നാലു വര്‍ഷമായി താമസിക്കുന്ന സ്വീഡന്‍ സ്വദേശി സ്റ്റീഫന്‍ ആസ്ബെര്‍ഗിനെ(68)യാണ് കോവളം പോലീസ് അവഹേളിച്ചെന്ന ആക്ഷേപമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീച്ചിലേക്കു പോകുന്ന വഴിയിലായിരുന്നു സംഭവം. വെള്ളാറിലുള്ള ബിവറേജ് ഔട്ട്‌ലെറ്റില്‍നിന്നാണ് സ്റ്റീഫന്‍ ആസ്ബെര്‍ഗ് മൂന്നു കുപ്പി വിദേശമദ്യം വാങ്ങിയത്. ഇതുമായി ഹോട്ടലിലേക്കു പോകുമ്പോള്‍ വാഹനപരിശോധന നടത്തുകയായിരുന്ന കോവളം പോലീസ് സ്‌കൂട്ടര്‍ കൈകാണിച്ചു നിര്‍ത്തി.
ബാഗില്‍ മദ്യമുണ്ടോയെന്നും ഉണ്ടെങ്കില്‍ ബില്ല് കാണിക്കണമെന്നും ആവശ്യപ്പെട്ടു. ബാഗ് തുറന്ന് മദ്യക്കുപ്പികളെടുത്തു കാണിച്ചെങ്കിലും ബില്ല് നല്‍കിയില്ല. പോലീസുകാര്‍ വീണ്ടും ബില്ല് ആവശ്യപ്പെട്ടു. ബില്ല് ഇദ്ദേഹത്തിന്റെ കൈവശമില്ലായിരുന്നു. തുടര്‍ന്ന് സ്റ്റീഫന്‍ ബാഗിലുണ്ടായിരുന്ന മദ്യക്കുപ്പിയെടുത്ത് സമീപത്തെ പാറക്കെട്ടിലേക്ക് ഒഴുക്കി. പിന്നീട് ബിവറേജില്‍ പോയി ബില്ലും വാങ്ങി പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി.
"
https://www.facebook.com/Malayalivartha























