പൊലീസിനെ കണ്ട് ഭയന്ന് എട്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി, ഫ്ലാറ്റിന്‍റെ കാര്‍ ഷെഡ്ഡിലേക്ക് തെറിച്ചുവീണ യുവാവിന് ഗുരുതര പരിക്ക്, ഷെഡ്ഡിന്‍റെ അലുമിനിയം ഷീറ്റ് തുളച്ച് നിലത്തേക്ക് വീഴുകയായിരുന്നു, ഇരുപത്തിരണ്ടുകാരന്റെ കൈയ്ക്ക് അടക്കം പരിക്ക്

ലഹരി പാർട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തിൽ എത്തിയ പൊലീസിനെ ഭയന്ന് എട്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃക്കാക്കര നവോദയയിലുള്ള ഫ്ലാറ്റിലാണ് സംഭവം നടന്നത്. 22 കാരനായ കായംകുളം സ്വദേശി അതുലിനാണ് പരിക്കേറ്റത്.പൊലീസിനെ കണ്ട് യുവാവ് ഫ്ലാറ്റിന്‍റെ എട്ടാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
ബാല്‍ക്കണിയില് നിന്ന് ചാടിയ അതുല്‍ ഫ്ലാറ്റിന്‍റെ കാര്‍ ഷെഡ്ഡിലേക്കാണ് വീണത്. ഷെഡ്ഡിന്‍റെ അലുമിനിയം ഷീറ്റ് തുളച്ച് അതുല്‍ നിലത്തുവീഴുകയായിരുന്നു. യുവാവിനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ച്ചയുടെ ആഘാതത്തിൽ യുവാവിന്‍റെ കൈയ്ക്ക് അടക്കം പരിക്കേറ്റിട്ടുണ്ട്.
ലഹരി പാർട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തിൽ പൊലീസ് എത്തിയ ഫ്ലാറ്റിൽ ഒരു യുവതി അടക്കം ഏഴുപേരാണ് ഉണ്ടായിരുന്നത്. ഫ്ളാറ്റിലെ എട്ടാം നിലയിലെ മുറിയിൽ ലഹരി പാർട്ടി നടക്കുന്നുവെന്നായിരുന്നു പൊലീസിന് ലഭിച്ച രഹസ്യ വിവരം. ഫ്ലാറ്റില്‍ നിന്ന് എംഡിഎംഎ, ഹഷീഷ് ഓയില്‍ അടക്കമുള്ള ലഹരിവസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. യുവതി അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഷാഡോ പോലീസും തൃക്കാക്കര പൊലീസുമാണ് റെയ്ഡ് നടത്തിയത്.
https://www.facebook.com/Malayalivartha























