'ഗവര്‍ണറുടെ നിലപാട് ശരിവച്ച് ഹൈക്കോടതി'; കണ്ണൂര്‍ സര്‍വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി

കണ്ണൂര്‍ സര്‍വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. നിയമനത്തിന് അധികാരം ചാന്‍സലര്‍ക്കെന്ന ഗവര്‍ണറുടെ നിലപാട് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഉത്തരവിറക്കിയത് ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു.
72 ബോര്‍ഡ് ഓഫ് സറ്റഡീസ് പുനഃസംഘടിപ്പിച്ചത് ചോദ്യ ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാരിനും. ചാന്‍സലര്‍ക്കും, സര്‍വകലാശാലയ്ക്കും നോട്ടിസ് അയച്ചിരുന്നു. ചാന്‍സലര്‍ക്ക് വന്ന നോട്ടിസിലാണ് ഗവര്‍ണര്‍ ഇത് ചട്ടവിരുദ്ധമാണെന്നും സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ചാന്‍സലര്‍ക്കാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ നിയമനം ചട്ടവിരുദ്ധമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ ഈ നിലപാടാണ് ഹൈക്കോടതി അംഗീകരിച്ചത്.
https://www.facebook.com/Malayalivartha


























