Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

മെഗാതിരുവാതിരക്കാര്‍ പെട്ടു... സിപിഎം ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേതെന്ന കെ. സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; കോവിഡ് വ്യാപനത്തിനിടെ സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളിക്കെതിരെ കേസ്; കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്

13 JANUARY 2022 08:09 AM IST
മലയാളി വാര്‍ത്ത

കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരായ പ്രതിഷേധം ശക്തമായിരിക്കെ മറ്റൊരു പ്രസ്താവന കൂടി നടത്തിയിരിക്കുകയാണ്. സിപിഎം ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേതെന്നാണ് കെ. സുധാകരന്‍ പറയുന്നത്. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും കലാപ ശ്രമത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് ഡിവൈഎഫ്‌ഐക്കാര്‍ അക്രമം ആസൂത്രണം ചെയ്തു. കോളജില്‍ അക്രമ പരമ്പര നടന്നു.

വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് പ്രശ്‌നത്തിനു കാരണമെന്നും ഗൂഢാലോചനയില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞിട്ടുണ്ട്. അതിന്റെ പേരില്‍ എം.എം. മണി അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയാണ്. ധീരജിന്റെ കൊലപാതകത്തെ ഞാന്‍ അപലപിച്ചില്ല എന്ന സിപിഎം പ്രചാരണം ശരിയല്ല. ധീരജ് എന്റെ നാട്ടുകാരനാണ്. അദ്ദേഹത്തിന്റേത് കോണ്‍ഗ്രസ് കുടുംബമാണ്.



കുടുംബത്തെ ആ മരണം എത്രമാത്രം വേദനിപ്പിച്ചെന്ന് എനിക്കു ബോധ്യമുണ്ട്. പിടിച്ചു വാങ്ങിയ ഈ കൊലപാതകം സിപിഎം ആഘോഷിക്കുകയാണ്. ധീരജ് മരിച്ചു വീണയുടന്‍ സിപിഎം ആ വീടിന് അടുത്തുപോയി 8 സെന്റ് സ്ഥലം വാങ്ങി, അവിടെ രക്തസാക്ഷി സ്മാരകമുണ്ടാക്കാന്‍ തീരുമാനിച്ചു. ആ സമയത്ത് തിരുവനന്തപുരത്ത് സിപിഎം സമ്മേളനത്തില്‍ തിരുവാതിരക്കളി നടത്തി ആഹ്ലാദിക്കുകയാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഇടുക്കിയിലെ ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ക്രിമിനലുകള്‍ ആയുധം താഴെവയ്ക്കാനും അവരെ ജയിലിലേക്കു മടക്കി അയയ്ക്കാനും മുഖ്യമന്ത്രി നിര്‍ദേശിക്കണം. ഒരു വശത്ത് വിലാപയാത്രയും അക്രമവും. മറ്റൊരു വശത്തു സിപിഎം നേതാക്കളുടെ തിരുവാതിര. ഇതെക്കുറിച്ച് എന്തു പറയാനാണ്? സിപിഎം സമ്മേളനം കഴിഞ്ഞ ശേഷം സംസ്ഥാനത്തു കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.



അതേസമയം സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളിക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് 502 പേരടങ്ങുന്ന മെഗാ തിരുവാതിര അരങ്ങേറിയത്.

പ്രതിദിന കോവിഡ് കേസുകള്‍ 9,000 പിന്നിട്ടതിനിടെ, സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മെഗാ തിരുവാതിര നടത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണുണ്ടായത്. സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് അറുന്നൂറോളം വനിതകള്‍ പങ്കെടുത്ത തിരുവാതിര കളി നടന്നത്.



ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കുത്തേറ്റു മരിച്ച ധീരജിന്റെ വിലാപയാത്ര നടക്കുന്ന സമയത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ തിരുവാതിര നടത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി എത്തി. എന്നാല്‍ ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ പ്രതിസ്ഥാനത്തുള്ള കോണ്‍ഗ്രസ് ജാള്യത മറയ്ക്കാനാണ് നേരത്തെ നിശ്ചയിച്ച പരിപാടിക്കെതിരെ ആരോപണം ഉയര്‍ത്തുന്നതെന്ന് സിപിഎം തിരിച്ചടിക്കുന്നു.

സ്വന്തം സംഘടനയിലെ ഒരു വിദ്യാര്‍ത്ഥി മരിച്ചു കിടക്കുമ്പോഴും ആ ശവസംസ്‌ക്കാരച്ചടങ്ങ് കഴിയാന്‍ പോലും കാത്തു നില്‍ക്കാതെ ആഘോഷ പരിപാടികള്‍ നടത്തുകയാണ് സിപിഎം എന്നാണ് വി.ടി.ബല്‍റാം സമൂഹമാധ്യമത്തിലെഴുതിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥനും പരിപാടിയെ വിമര്‍ശിച്ചു. എന്തായാലും തിരുവാതിരക്കളിക്കാര്‍ പെട്ട അവസ്ഥയാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (12 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (13 minutes ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (19 minutes ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (46 minutes ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (1 hour ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (2 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (2 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (2 hours ago)

സംഭവം തൃശ്ശൂരിൽ  (2 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (2 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (2 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (3 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (4 hours ago)

Malayali Vartha Recommends