റേഷന്‍ വിതരണ സമയക്രമത്തില്‍ മാറ്റം.... ഏഴ് ജില്ലകളില്‍ രാവിലെയും ബാക്കി ഏഴ് ജില്ലകളില്‍ ഉച്ചയ്ക്കു ശേഷവും....

നിലവിലെ സെര്‍വറിന് ശേഷി കുറവ് ഉണ്ടായെന്ന് വ്യക്തമായതോടെ സംസ്ഥാനത്തെ ഇ പോസ് മുഖേനയുള്ള റേഷന്‍ വിതരണത്തിന് പുതിയ സെര്‍വര്‍ ഉപയോഗിക്കാന്‍ തീരുമാനമായി. ഇപ്പോഴത്തെ സര്‍വര്‍ റേഷന്‍ വിതരണം സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്നതിനും അപേക്ഷ സ്വീകരിക്കുന്നതിനും ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കായി തുടര്‍ന്നും ഉപയോഗിക്കും.
പുതിയ സര്‍വര്‍ സജ്ജമാകുന്നതുവരെ റേഷന്‍ വിതരണം 7 ജില്ലകളില്‍ രാവിലെ മുതല്‍ ഉച്ചവരേയും ബാക്കി 7 ജില്ലകളില്‍ ഉച്ചയ്ക്കു ശേഷവും രണ്ട് ഷിഫ്ടായി ക്രമീകരിച്ചു. പുതിയ സര്‍വര്‍ സജ്ജമാക്കുന്നതിനു മുന്നോടിയായി മന്ത്രി ജി.ആര്‍. അനില്‍ എന്‍.ഐ.സി, ഐ.ടി മിഷന്‍, സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. 18 നു മുമ്പ് പ്രശ്‌നം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയച്ചതിനെ തുടര്‍ന്നാണ് ക്രമീകരണം ഏര്‍പ്പെടുത്തിയത്.
രാവിലെ തുറക്കുന്നത് (രാവിലെ 8.30 മുതല്‍ 12 വരെ )മലപ്പുറം, തൃശൂര്‍ പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും ഉച്ചയ്ക്കു ശേഷം തുറക്കുന്നത് (3.30 മുതല്‍ 6.30 വരെ)തിരുവനന്തപുരം, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുമാണ്.
https://www.facebook.com/Malayalivartha























