സഖാവ് എം എ ബേബിക്ക് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി പി എം ഔദ്യോഗികപക്ഷത്തിന്റെ ആണി.... തനിക്ക് സംഭവിച്ച അമളിയില്‍ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി

സഖാവ് എം എ ബേബിക്ക് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി പി എം ഔദ്യോഗികപക്ഷത്തിന്റെ ആണി. തനിക്ക് സംഭവിച്ച അമളിയില്‍ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കഴിത്ത ദിവസങ്ങളില്‍ അദ്ദേഹം തീര്‍ ത്തും അസ്വസ്ഥനാണ്.
ബേബിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം തുടരാനുള്ള നിര്‍ദ്ദേശം കോടിയേരി നല്‍കിക്കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിയുന്നത്. കോടിയേരിക്കും പിണറായിക്കും ബേബിയോട് താത്പര്യമില്ല. സംസ്ഥാന നേതൃത്വവുമായി തെറ്റിയാണ് അദ്ദേഹം ഡല്‍ഹിക്ക് പോയത്. പി.ബി. അംഗമാക്കുന്നതില്‍ നിന്നും ബേബിയെ വെട്ടാന്‍ സംസ്ഥാന നേതാക്കള്‍ ആവുംവിധമെല്ലാം ശ്രമിച്ചതാണ്.
ഇതിന്റെ തുടക്കമെന്നോണം തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി ശിവന്‍കുട്ടി തിരുവാതിരക്കെതിരെ രംഗത്തെത്തി. തിരുവാതിരയെ അശ്രദ്ധ എന്നാണ് മന്ത്രി വിഗേഷിപ്പിച്ചത്. തിരുവാതിര കണ്ട് മറിഞ്ഞത് ബേബിയായതിനാല്‍ ശിവന്‍കുട്ടി വിമര്‍ശിച്ചത് ബേബിയെയാണെന്ന് മനസിലാക്കാം. ബേബിയെ വിമര്‍ശിക്കാന്‍ ശിവന്‍കുട്ടി ആയോ എന്നതാണ് മറ്റൊരു വിഷയം.
പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബേബിക്കെതിരെ രംഗത്തെത്തി കഴിഞ്ഞു. പരസ്യ പ്രസ്താവന നടത്തിയില്ലെങ്കിലും യച്ചൂരിയും കാരാട്ടും ബേബിയുമായി സംസാരിച്ചെന്നാണ് വിവരം. ഇരുവര്‍ക്കും നീരസമുണ്ട്.
എന്നാല്‍ ബേബിയുടെ നിലപാട് വ്യക്തമാണ്. താന്‍ ഒരു സെമിനാറില്‍ പ്രസംഗിക്കാനാണ് പാറശാലയിലെത്തിയത്. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തന്നെ നേരിട്ടു കണ്ട് സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഒരു ചടങ്ങിന് ക്ഷണിച്ചു. അത് തിരുവാതിര കളിയായിരുന്നുവെന്ന് താനറിഞ്ഞില്ല. കളി തുടങ്ങിയ ശേഷം തനിക്ക് ഇറങ്ങി പോകാന്‍ കഴിഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് പാര്‍ട്ടി തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമായിരുന്നു. തനിക്ക് വീഴ്ച സംഭവിച്ചതായി ബേബി പറയുന്നില്ലെങ്കിലും പരോക്ഷമായി അക്കാര്യം അദ്ദേഹം സമ്മതിക്കുന്നു. ഏതായാലും ബേബി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ശിവന്‍കുട്ടി തനിക്കെതിരെ സംസാരിച്ചതായി ബേബി സമ്മതിക്കുന്നില്ലെങ്കിലും മന്ത്രിയുടെ പ്രസ്താവനയില്‍ മന്ത്രി അത്യപ്തനാണ്. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തു കാര്യം എന്ന് ബേബി പറയാതെ പറയുന്നു. ഏതായാലും ശിവന്‍ക്കുട്ടിയുടെ പ്രതികരണം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്നു വേണം കരുതാന്‍. കിട്ടിയ അവസരം ഉപയോഗിക്കാന്‍ തന്നെയാണ് നേതൃത്വത്തിന്റെ തീരുമാനം.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 500ലധികം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് സിപിഎം നടത്തിയ മെഗാ തിരുവാതിര കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ അശ്രദ്ധ ഉണ്ടായിട്ടുണ്ടെന്നും തീര്‍ച്ചയായും ഒഴിവാക്കേണ്ടുന്ന ഒന്നുതന്നെയായിരുന്നു തിരുവാതിര കളിയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
ബേബിയെ പോലൊരു മുതിര്‍ന്ന നേതാവ് പറഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ തിരുവാതിര ഒഴിവാക്കുമായിരുന്നു എന്ന ദുര്‍ബലമായ വാദമാണ് ആനാവൂര്‍ നാഗപ്പന്‍ മുന്നോട്ടുവയ്ക്കുന്നത്. തനിക്ക് അബദ്ധം സംഭവിച്ചതായി അദ്ദേഹം സമ്മതിക്കുന്നുണ്ട്. തന്റെ ഭാവിയിലും അദ്ദേഹം ആശങ്കാകുലനാണ്. സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കാന്‍ ഒരുങ്ങുകയാണ് നാഗപ്പന്‍.
"
https://www.facebook.com/Malayalivartha























