ദിലീപ് ശരിയല്ല...!!! ക്രിസ്ത്യന്‍ ബ്രദേഴ്‌സിൽ തനിക്ക് പറഞ്ഞുവെച്ച വേഷം തട്ടിമാറ്റി, അഡ്വാന്‍സ് തുകവരെ വാങ്ങിയിരുന്നു, പകരംവയ്ക്കാൻ മറ്റൊരാളില്ല എന്നുവരെ നിമ്മാമ്മാതാവ് പറഞ്ഞതാണ്...,അമ്മ എക്‌സിക്യുട്ടീവിലെ ചില അംഗങ്ങളുടെ പ്രവൃത്തി മാഫിയകൾക്ക് തുല്യം, തിലകൻ്റെ അന്നത്തെ വാക്കുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുമ്പോൾ...!!!

ആക്രമണത്തിന് ഇരയായ നടിക്കൊപ്പം എന്ന് പറഞ്ഞ് സിനിമയിലെ ചില യുവ താരങ്ങൾ കഴിഞ്ഞ ദിവസം കയറും പൊട്ടിച്ച് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. സംഭവം നടന്നിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടാണോ?..ഈ ബോധം വന്നതെന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം. മറുവശത്ത് കണക്കിന് വിമർശവും ഉയരുന്നുണ്ട്.ദിലീപിന് എതിരെ ശക്തമായ തെളിവുകളും ആരോപണങ്ങള്‍ നിരത്തുമ്പോള്‍ ദിലീപിനെ കുറിച്ച് പണ്ട് മണ്‍മറഞ്ഞ് പോയ മലയാളത്തിന്റെ മഹാപ്രതിഭ തിലകന്‍ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.. അദ്ദേഹം മുന്‍പ് ഒരു പ്രമുഖമാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ദിലീപിനെ കുറിച്ചും താര സംഘടനയായ അമ്മയെ കുറിച്ചും നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്.
ദിലീപ് തന്റെ ശത്രു.... ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമയില്‍ തനിക്ക് പറഞ്ഞുവെച്ച വേഷം തട്ടിമാറ്റിയത് ദിലീപ് ആണെന്നുമാണ് അദ്ദഹം പറഞ്ഞത്. അഭിമുഖത്തില്‍ മീശാമാധവനില്‍ അഭിനയിച്ച പ്രധാന നടന്‍ എന്റെ ശത്രുവാണെന്ന് തിലകന്‍ പറഞ്ഞത്. പക്ഷെ ആ ചിത്രം നിര്‍മ്മിച്ച സുബൈറുമായി എനിക്ക് നല്ല ബന്ധമാണ്. എന്നെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് സുബൈര്‍ പറഞ്ഞിട്ടുള്ളതായി തിലകന്‍ പറയുന്നു. ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രം നിര്‍മിച്ചതും സുബൈറാണ്.
ഈ ചിത്രത്തിന് വേണ്ടി എന്റെ 25 ദിവസം കരാര്‍ ചെയ്ത് അഡ്വാന്‍സ് വാങ്ങിയിരുന്നു. മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്നും, ചേട്ടനല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്നും സുബൈര്‍ പറഞ്ഞു. എന്നിട്ട് പിന്നീട് ഈ ചിത്രത്തില്‍ നിന്നും എന്നെ ഒഴിവാക്കി എന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ഇതേ കുറിച്ചെല്ലാം ദിലീപിനോട് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ തിലകന്‍ ചേട്ടന് എന്നെ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്ന് ആയിരുന്നു പ്രതികരണം.
അതേസമയം, അമ്മ എന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയ്‌ക്കെതിരെ ഒരിക്കലും ഞാന്‍ സംസാരിച്ചിട്ടില്ല. പക്ഷെ അമ്മ എന്ന സംഘടനയിലെ എക്‌സിക്യുട്ടീവിലിരിക്കുന്ന ചില അംഗങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീവ്രവാദപരവും വളരെ മോശവുമാണെന്ന് തിലകന്‍ അന്ന് തുറന്നടിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























