ഓരോ കുട്ടികളും ഓരോ രീതിയിൽ ടാലെന്റ്റ് ഉള്ളവർ ആണെന്ന് മനസിലാക്കാത്ത ക്രൂര ജന്മങ്ങൾ;ഒട്ടും കോൺഫിഡൻസ് ഇല്ലാത്ത ഒരു കുട്ടിയാക്കി മാറ്റിയ ഒരിടമാണ്; 'ഒന്നിനും കൊള്ളാത്തവൾ'എന്ന വിളികൾ ഇന്നും എന്റെ കാതിലുണ്ട്; ട്രോമകളും/അബ്യൂസുകളും ഒക്കെ ഒത്തിരി ലയേർടാണ്, മറ്റുള്ളവർ കാണുന്നത്ര എളുപ്പമുള്ളതല്ല തുറന്ന് പറച്ചിലുകളെന്ന് നടി രേവതി സമ്പത്ത്

ട്രോമകളും/അബ്യൂസുകളും ഒക്കെ ഒത്തിരി ലയേർടാണ്, മറ്റുള്ളവർ കാണുന്നത്ര എളുപ്പമുള്ളതല്ല തുറന്ന് പറച്ചിലുകളെന്ന് നടി രേവതി സമ്പത്ത്. ആക്രമണങ്ങൾ തുറന്ന് പറയുന്ന സർവൈവേർസിനോട് ഇന്നലെ പറയാത്തെന്താ, നാളെ പറയാത്തെന്താ, മറ്റെന്നാൾ പറയാത്തെന്താ എന്നൊക്കെ ചോദിക്കുന്നവരോടാണ് താരം പ്രതികരിച്ചിരിക്കുന്നത്. രേവതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
വളരെ പ്രാധാന്യമേറിയ എഴുത്താണ് ആനന്ദിന്റെ ഈ പോസ്റ്റ്. വായിക്കാത്തവർ വായിക്കുക.., പ്രത്യേകിച്ച് ആക്രമണങ്ങൾ തുറന്ന് പറയുന്ന സർവൈവേർസിനോട് ഇന്നലെ പറയാത്തെന്താ, നാളെ പറയാത്തെന്താ, മറ്റെന്നാൾ പറയാത്തെന്താ എന്നൊക്കെ ചോദിക്കുന്ന ഊളകൾ അറിയുവാൻ.ട്രോമകളും/അബ്യൂസുകളും ഒക്കെ ഒത്തിരി ലയേർടാണ്, മറ്റുള്ളവർ കാണുന്നത്ര എളുപ്പമുള്ളതല്ല തുറന്ന് പറച്ചിലുകൾ.
ആനന്ദിന്റെ ഓരോ വാക്കുകളിലും എനിക്ക് എന്നെ കാണാം. ഞാൻ പഠിച്ചിരുന്നതും ചിന്മയ വിദ്യാലയയിലാണ്. നാലാം ക്ലാസ്സ് മുതൽ പത്തുവരെ. ഞാൻ ഈ പറഞ്ഞ മണക്കാട് /ആറ്റുകാൽ ചിന്മയയിൽ ഏട്ട് കൊല്ലം ആണ് പഠിച്ചത്. പഠിച്ചത് എന്ന് പറയാൻ പറ്റില്ല. എട്ട് കൊല്ലത്തെ ഭീതി എന്നതിനെ വിളിക്കാം.
ഒരു വിദ്യാർത്ഥിയെ മാനസികമായി എങ്ങനെയൊക്കെ തളർത്താമോ അങ്ങനെയൊക്കെ തളർത്തുന്ന ഒരിടമാണത്. കുറെ ആചാരങ്ങളുടെയും ഹിന്ദുത്വം കുത്തിവെക്കലിന്റെയും എന്നു വേണ്ട എല്ലാ നെറികെട്ട പ്രവർത്തിയും ആ സ്കൂളിൽ ഉണ്ട്. ആ സ്കൂളിലെ ഭൂരിപക്ഷം അധ്യാപകരും മനുഷ്യത്വം ഇല്ലാത്തവരാണ്. ഒരു രീതിയിലുള്ള കുട്ടികളുടെ മാനസിക/വൈകാരിക തലങ്ങളെ പറ്റി ഒരു ബോധവും ഇല്ലാത്തവർ.
അവിടെ പഠിക്കുന്ന 80% പിള്ളേരും ഏതാണ്ട് ഈ പ്രവണത ഒക്കെ ഉള്ളവർ ആണ്. എന്നെ അതിശയിപ്പിക്കുന്ന ഒരു കാര്യം, ചിലർ ഒഴിച്ചാൽ പലരും ഇപ്പോഴും ഇത്ര ജീവിതം മുന്നോട്ട് പോയിട്ടും ഈ പറയുന്ന ഹീന മനസിനുടമകൾ ആണ് എന്നുള്ളതാണ്. ഇന്നത്തെ പല സൈബർ ബുള്ളിസും ഈ പറഞ്ഞ കൂടെ പഠിച്ച ചില ആൾക്കാർ കൂടെ ആണ്. സൗരഭ് കൃഷ്ണ,രഞ്ജുസ് ഗോകുൽ ഉദാഹരണം.
ആ സ്കൂൾ വിദ്യാർത്ഥികളെ ട്രീറ്റ് ചെയ്യുന്നത് അങ്ങനെ ആണ്. അവരുടെ ട്രീറ്റ്മെന്റ് റിസൾട്ട്സ് ഇതൊക്കെയാണ്. മാർക്ക് സിസ്റ്റം വെച്ച് ഭഗവത് ഗീത കാണാതെ പഠിപ്പിക്കുക /കോപ്പിലെ ഗുരു പൂജ എന്നുവേണ്ട എല്ലാം. ഒരിക്കൽ അവിടെ ഉള്ള ഒരു ഫിസിക്സ് ടീച്ചർ, അവരുടെ പേര് ഓർമയില്ല, "ഞാൻ തലയുയർത്തി നടക്കുന്നു അതിനാൽ അഹങ്കാരി ആണെന്ന് " പറഞ്ഞ വാക്കുകൾ ഓർക്കുന്നു.
ഒരു കുഞ്ഞ് കുട്ടിയെ നോക്കി അവർ ആ വാക്ക് പറയുമ്പോൾ, അതെത്ര അപകടം ആണെന്ന് അറിയുമോ. ഇടുന്ന കോട്ടിന്റെ നീളം, തൊലിയുടെ നിറം, പൊക്കം, മാറിന്റെ വലിപ്പം, ടോപ്പിന്റെ പുറകിലെ ആർത്തവ രക്തം, ആൺ സുഹൃത്തുക്കൾ, ക്ലാസ്സ് എന്ന് വേണ്ട എല്ലാം. ഈ പോസ്റ്റിൽ പറഞ്ഞ പി.ടി സാറിനെ പോലെ വേറൊരുത്തനും ഉണ്ടായിരുന്നു. അയാളുടെ പേര് രമേശ് എന്നാണ്. അതുപോലെ പ്രീത (ജോഗ്രാഫി സബ്ജെക്ട് ), രാജേശ്വരി (കെമിസ്ട്രി ), വിമല (പ്രിൻസിപ്പൽ). ഓരോ കുട്ടികളും ഓരോ രീതിയിൽ ടാലെന്റ്റ് ഉള്ളവർ ആണെന്ന് മനസിലാക്കാത്ത ക്രൂര ജന്മങ്ങൾ.
ഈ സ്കൂൾ അന്തരീക്ഷം നൽകിയ മാനസിക /വൈകാരിക പീഡനങ്ങൾ കാരണം നേരിട്ട പ്രശ്നങ്ങൾ ജീവിതത്തിൽ കൂടെ പിടിപ്പറ്റി ഇരുന്നു മായാതെ, മുന്നോട്ടുള്ള അക്കാദമിക് ചോയിസുകളെയും വ്യക്തിത്വ രൂപീകരണത്തെയുമൊക്കെ ബാധിച്ചു.ഒട്ടും കോൺഫിഡൻസ് ഇല്ലാത്ത ഒരു കുട്ടിയാക്കി മാറ്റിയ ഒരിടമാണ്. 'ഒന്നിനും കൊള്ളാത്തവൾ'എന്ന വിളികൾ ഇന്നും എന്റെ കാതിലുണ്ട്. കൂടെ പഠിച്ച പിള്ളേരൊക്കെ ഒരുതരം ബ്രാഹ്മണിക്കൽ സ്ട്രാറ്റജി ഉള്ളവരായിരുന്നു, ചിലർ ഒഴിച്ച്.കൂടെ പഠിച്ചവരോടൊന്നും മിണ്ടാറില്ല,രണ്ടോ മൂന്നോ പേരൊഴിച്ചു.ഒരു തരം വെറുപ്പാണ്.
ആകെ ആ രണ്ടോ മൂന്നോ പിള്ളേർക്ക് മാത്രമാണ് വിവരമുള്ളതായി തോന്നിയിട്ടുള്ളത്, ബാക്കി ഒട്ടുമിക്ക എല്ലാം ഒന്നാന്തരം മിസോജനിസ്റ്റുകളാണ്. ഇന്നും ആ ഇടത്തെ ഞാൻ അത്രയേറെ വെറുക്കുന്നു. ഒരു തവണ പോലും പോകാൻ തോന്നാത്ത,ഒരു നല്ല മെമ്മറികളും തരാത്ത എന്റെ ബാല്യത്തെ എന്നിൽ നിന്നും അറുത്തു മാറ്റിയ ഇടം.
https://www.facebook.com/Malayalivartha























