സംസ്ഥാനത്തെ കാമ്പസുകളിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ ക്രൂരമായ ആക്രമണമാണ് എസ്.എഫ്.ഐക്കാർ നടത്തുന്നത്; വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

സംസ്ഥാനത്തെ കാമ്പസുകളിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ ക്രൂരമായ ആക്രമണമാണ് എസ്.എഫ്.ഐക്കാർ നടത്തുന്നതെന്ന വിമർശനമുയർത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സംസ്ഥാനത്തെ കാമ്പസുകളിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ ക്രൂരമായ ആക്രമണമാണ് എസ്.എഫ്.ഐക്കാർ നടത്തുന്നത്.
മഹാരാജാസ് കോളജിൽ ഒരു പെൺകുട്ടി ഉൾപ്പെടെ പത്ത് കെ.എസ്.യു പ്രവർത്തകരാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. മദ്യവും ലഹരി മരുന്നുകളും ഉപയോഗിച്ചതിന് ശേഷമാണ് SFI പ്രവർത്തകർ കേട്ടാലറയ്ക്കുന്ന ക്രൂരത കാട്ടുന്നത്. SFI എന്ന വിദ്യാർഥി സംഘടനയെ ഇങ്ങനെ അഴിച്ചു വിട്ടാൽ ഇവർ കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലുകളായി മാറും.
മർദ്ദനം തടയാൻ ശ്രമിച്ച അധ്യാപകരെയും ഈ ക്രിമിനൽ സംഘം ആക്രമിച്ചു. ഒരു വിഭാഗം അധ്യാപകർ കെ.എസ്.യുക്കാരെ മർദ്ദിക്കുന്നതിന് കൂട്ടു നിന്നു. മഹാരാജാസ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ കാമ്പസാണ്, അല്ലാതെ കോൺസൻട്രേഷൻ ക്യാമ്പല്ല. ഈ ക്രൂരത ആവർത്തിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മഹാരാജാസിലെ കെ.എസ്.യു പ്രവർത്തകരെ സന്ദർശിച്ചു.
https://www.facebook.com/Malayalivartha























