പങ്കാളികളെ കൈമാറുന്ന മറ്റ് സംഘങ്ങളെ തേടി പൊലീസ്; 20ഓളം ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍, അഡ്മിന്മാർക്കെതിരെ ശക്തമായ പരിശോധന

സംസ്ഥാനത്ത് പങ്കാളികളെ കൈമാറുന്ന മറ്റ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഇത്തരം ഇരുപതോളം സമൂഹമാധ്യമ ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണ്.
ഇവയില്‍ അയ്യായിരത്തിലധികം അംഗങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. കറുകച്ചാല്‍ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് വനിതാ കമീഷന് നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും പൊലീസ് കൈക്കൊണ്ടിട്ടുണ്ട്.
നിരീക്ഷണത്തിലുള്ള ഗ്രൂപ്പുകളുടെ അഡ്മിന്മാരെ പറ്റി പരിശോധിക്കുന്നുണ്ട്. പലരുടേതും വ്യാജ അക്കൗണ്ടുകളാണെന്നും വിദേശത്തുള്ളവര്‍ പോലും ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളാണെന്നും കണ്ടെത്തി.
പല സ്ത്രീകളെയും ഇത്തരം സംഘത്തിലെത്തിക്കുന്നത് ഭീഷണിപ്പെടുത്തിയാണെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പീഡനത്തിനിരയായവരെ കണ്ടെത്താനുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണവും പുരോഗമിക്കുന്നു.
ടൂറിസം കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അവിടങ്ങളിലും നിരീക്ഷണം ശക്തമാക്കി.
https://www.facebook.com/Malayalivartha























