കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മംഗളൂരുവില്‍ ഒരാഴ്ചത്തെ ക്വാറന്റീൻ നിര്‍ബന്ധമാക്കി; നടപടി കോവിഡ് പോസിറ്റിവ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലെന്ന് വിശദീകരണം

കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മംഗളൂരുവില്‍ ഒരാഴ്ചത്തെ ക്വാറന്റീന് നിര്‍ബന്ധമാക്കി.കോവിഡ് പോസിറ്റിവ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് നടപടിയെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമീഷണര്‍ കെ.വി.രാജേന്ദ്ര അറിയിച്ചു.
കേരളത്തില്‍ അഞ്ചിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ദക്ഷിണ കന്നഡയില്‍ പ്രവേശിക്കണമെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനുപുറമെയാണ് ക്വാറന്റീന് നിബന്ധന.
https://www.facebook.com/Malayalivartha























