ദര്‍ശനം കാത്ത് ഭക്തസഹസ്രങ്ങള്‍ തൊഴുകൈകളോടെ..... പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.... തിരുവാഭരണം ചാര്‍ത്തി ശബരിമല ക്ഷേത്രത്തില്‍ ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും

ദര്‍ശനം കാത്ത് ഭക്തസഹസ്രങ്ങള്‍ തൊഴുകൈകളോടെ..... പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.... തിരുവാഭരണം ചാര്‍ത്തി ശബരിമല ക്ഷേത്രത്തില്‍ ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
ദര്‍ശനംകാത്ത് നിരവധി തീര്‍ത്ഥാടകരാണ് ശബരിമലയില്‍ തങ്ങുന്നത്. ധനുരാശിയില്‍ നിന്ന് സൂര്യന്‍ മകരം രാശിയിലേക്ക് സംക്രമിക്കുന്ന ഉച്ചയ്ക്ക് 2.29 നാണ് മകരസംക്രമപൂജ. അതിനാല്‍ ഉച്ചപൂജ കഴിഞ്ഞാലും നട അടയ്ക്കില്ല. മകരസംക്രമ പൂജയ്ക്ക് ശേഷമേ അടയ്ക്കൂ. സംക്രമവേളയില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ ശ്രീകോവിലില്‍ പ്രത്യേക പൂജ നടത്തിയശേഷം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കന്നിഅയ്യപ്പന്‍ എത്തിച്ച നെയ്ത്തേങ്ങകള്‍ ശ്രീകോവിലില്‍ പൊട്ടിച്ച് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും.
അഭിഷേകം ചെയ്ത നെയ് ഭക്തര്‍ക്ക് പ്രസാദമായി നല്‍കും .പന്തളം കൊട്ടാരത്തില്‍നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തും. സ്വീകരിക്കാന്‍ സന്നിധാനത്ത് നിന്ന് പുറപ്പെടുന്ന ദേവസ്വം അധികൃതര്‍ ഉള്‍പ്പടെയുള്ള സംഘത്തെ ശ്രീകോവിലില്‍ പൂജിച്ച മാലയും ഭസ്മവും അണിയിച്ച് ശരംകുത്തിയിലേക്ക് യാത്രയാക്കും.
ദേവസ്വം അധികൃതര്‍ പേടകങ്ങളില്‍ പൂമാല ചാര്‍ത്തി സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറിയെത്തുമ്പോള്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, അംഗങ്ങളായ മനോജ് ചരളേല്‍, പി. എം. തങ്കപ്പന്‍, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് എന്നിവര്‍ ചേര്‍ന്ന് കൊടിമരച്ചുവട്ടില്‍ സ്വീകരിച്ച് സോപാനത്തേക്ക് ആനയിക്കും.
തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പേടകം ഏറ്റുവാങ്ങി ശ്രീകോവില്‍ അടയ്ക്കും. അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ അണിയിച്ച് നട തുറന്ന് ദീപാരാധന നടത്തുന്നതിന് തൊട്ടു പിന്നാലെ കിഴക്ക് പൊന്നമ്പലമേട്ടില്‍ മൂന്നുതവണ മകരജ്യോതി തെളിയും.
മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്നലെ പൂര്‍ത്തിയായി. ശബരിമലയില്‍ പാണ്ടിത്താവളം, മാളികപ്പുറം, അന്നദാനമണ്ഡപം, ശബരീപീഠത്തിന് സമീപം, വനമേഖല, ഇന്‍സിനറേറ്റര്‍, മാഗുണ്ട അയ്യപ്പനിലയം, കൊപ്രാക്കളം, കെ.എസ്.ഇ.ബി, ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങള്‍ക്ക് പുറമെ നീലിമല, അപ്പാച്ചിമേട്, പമ്പഹില്‍ടോപ്പ്, അട്ടത്തോട്, ഇലവുങ്കല്‍, പഞ്ഞിപ്പാറ, നെല്ലിമല, അയ്യന്‍മല, പാഞ്ചാലിമേട് എന്നിവിടങ്ങളിലും മകരജ്യോതി കാണാന്‍ കഴിയും.
"
https://www.facebook.com/Malayalivartha























