പ്രവാസികള്‍ എല്ലാവരും കൂടി എയര്‍പോര്‍ട്ടില്‍ തിരുവാതിര കളിച്ചതിന് ശേഷം വീട്ടിലേക്ക് പോവുക, അപ്പോള്‍ ക്വാറന്റൈനില്‍ ഇരിക്കേണ്ടതില്ല!! ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി, തിരുവാതിര കളിച്ചാല്‍ കുഴപ്പമുണ്ടോയെന്ന് സോഷ്യല്‍മീഡിയ

ദിനംപ്രതി കോവിഡ്-ഒമിക്രോണ്‍ കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന നിര്‍ദേശവുമായി ഫേസ്ബുക്കില്‍ കുറിപ്പിട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയ ഒന്നോടെ രംഗത്ത്.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ സംഘടിപ്പിച്ച തിരുവാതിരക്കളിയും പാര്‍ട്ടി പരിപാടികളും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. 'ജാഗ്രത കൈവിടരുത്' എന്ന നിര്‍ദേശത്തിന് താഴെ നിരവധി കമന്റുകളാണുള്ളത്.
'ഒമിക്രോണ്‍ സാഹചര്യത്തില്‍ ഗൃഹപരിചരണം ഏറെ പ്രധാനം' എന്ന തലക്കെട്ടോടെ മന്ത്രിയിട്ട കുറിപ്പില്‍ ഏറെ നിര്‍ദേശങ്ങളുണ്ട്. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള ശ്രദ്ധയും ജാഗ്രതയും അനിവാര്യമാണെന്നും മന്ത്രി പറയുന്നു.
എന്നാല്‍, പോസ്റ്റിന് താഴെ തിരുവാതിക്കളിയുടെ ജിഫ് അടക്കം നിരവധി കമന്റുകളാണുള്ളത്. തിരുവാതിര കളിക്കാന്‍ പറ്റുമല്ലോ അത് എന്തായാലും നന്നായി എന്ന് ഒരാള്‍ കുറിച്ചു. പ്രവാസികള്‍ എല്ലാവരും കൂടി എയര്‍പോര്‍ട്ടില്‍ തിരുവാതിര കളിച്ചതിന് ശേഷം വീട്ടിലേക്ക് പോവുക, അപ്പോള്‍ ക്വാറന്റൈനില്‍ ഇരിക്കേണ്ടതില്ല എന്നാണ് മറ്റൊരാളുടെ കമന്റ്. എല്ലാ പഞ്ചായത്തിലും ഒരു മെഗാ തിരുവാതിര അങ്ങ് സംഘടിപ്പിച്ചാലോ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. തിരുവാതിരയോട് കൂടി 1000 ആള്‍ക്കാര്‍ പങ്കെടുക്കുന്ന കല്യാണം നടത്തിയാല്‍ പോലീസ് കേസ് എടുക്കുമോ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
https://www.facebook.com/Malayalivartha