ബാലചന്ദ്രകുമാർ ദിലീപിനെ വീട്ടിലെത്തി സംസാരിച്ചിരിക്കുന്നതിനിടയിൽ ഒരു സ്ക്രിപ്റ്റ് വായിക്കുവാൻ നൽകി; അതിലെ ഡയലോഗ് പറയുവാൻ ആവശ്യപ്പെട്ടു; അപ്പോൾ ദിലീപ് പറഞ്ഞ ഡയലോഗ് റെക്കോർഡ് ചെയ്ത് അയാൾ പോലീസിന് കൈമാറി; കോടതിയിൽ നിൽക്കുന്ന കേസ് ആയതുകൊണ്ടുതന്നെ അതിൻ്റെ അന്വേഷണം മുടക്കുവാനോ അന്വേഷണ ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്യുവാനോ ഒരു പ്രതിയും സാധാരണ ശ്രമിക്കില്ല; നടുക്കുന്ന വെളിപ്പെടുത്തലുമായി അജിത് കുമാർ

നിരവധി വെളിപ്പെടുത്തലുകളാണ് സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപ് കേസുമായി ബന്ധപ്പെട്ട് നടത്തിയത്. അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വീണ്ടും ഈ കേസ് അന്വേഷണ വിധേയമാക്കുന്ന ഘട്ടം വരെ എത്തി. അതിൽ ഏറ്റവും പ്രധാനപ്പെട്ട വെളിപ്പെടുത്തലായിരുന്നു ദിലീപിന്റെ സംഭാഷണം. എന്നാൽ ഇപ്പോൾ ഇതാ ഞെട്ടിക്കുന്ന ഒരു വിവരം പുറത്തു വരികയാണ്.
ബാലചന്ദ്രകുമാർ പുറത്തുവിട്ട ദിലീപിൻ്റെ ശബ്ദരേഖ സിനിമ ഡയലോഗ് ആണെന്നാണ് സംശയിക്കുന്നത്. ഓൾ കേരള മെൻസ് അസോസിയേഷൻ്റെ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാറാണ് ഈ സംശയം പറഞ്ഞിരിക്കുന്നത് . ഇപ്പോൾ ആരോപണവുമായി എത്തിയിട്ടുള്ള ബാലചന്ദ്രകുമാർ ഇത്രയുംകാലം എവിടെപ്പോയിരുന്നു എന്നും അദ്ദേഹം ചോദിക്കുന്നു. അജിത് കുമാർ പറയുന്നത് ഇങ്ങനെയാണ്; ബാലചന്ദ്രകുമാർ ദിലീപിനെ വീട്ടിലെത്തി സംസാരിച്ചിരിക്കുന്നതിനിടയിൽ ഒരു സ്ക്രിപ്റ്റ് വായിക്കുവാൻ നൽകി എന്നാണ്. അതിലെ ഡയലോഗ് പറയുവാൻ ആവശ്യപ്പെടുകയും ചെയ്തുവത്രേ.
അപ്പോൾ ദിലീപ് പറഞ്ഞ ഡയലോഗ് റെക്കോർഡ് ചെയ്ത് അയാൾ പോലീസിന് കൈമാറുകയായിരുന്നുവെന്നും അജിത് കുമാർ വ്യക്തമാക്കി. കോടതിയിൽ നിൽക്കുന്ന കേസ് ആയതുകൊണ്ടുതന്നെ അതിൻ്റെ അന്വേഷണം മുടക്കുവാനോ അന്വേഷണ ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്യുവാനോ ഒരു പ്രതിയും സാധാരണ ശ്രമിക്കില്ലെന്നും അജിത് കുമാർ പറയുന്നു. അത്രയ്ക്ക് ബുദ്ധിയില്ലാത്ത വ്യക്തിയല്ല ദിലീപ്.
ദിലീപിന് ബുദ്ധി ഇല്ലായിരുന്നുവെങ്കിൽ സിനിമാരംഗത്ത് ഇത്രത്തോളം ഉയരത്തിൽ അദ്ദേഹം എത്തുമായിരുന്നില്ലെന്നും അജിത് ചൂണ്ടിക്കാണിച്ചു. വലിയ ഒരു സാമ്രാജ്യാധിപനായി വളർന്ന ദിലീപിനോട് പലർക്കുമുള്ള അസൂയയും കണ്ണുകടിയുമാണ് അദ്ദേഹത്തിനെതിരെയുള്ള പ്രവർത്തനങ്ങളിലൂടെ മനസ്സിലാകുന്നത്. ദിലീപിനെതിരെ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾക്ക് പിന്നിൽ ഒരു സൂപ്പർസ്റ്റാറിൻ്റെ സ്വാധീനം ഉണ്ടെന്നും അജിത് കുമാർ ആരോപിക്കുകയുണ്ടായി .
വെളിപ്പെടുത്തലിൻ്റെ ഭാഗമായി നടൻ്റെ ശബ്ദരേഖകൾ ഉൾപ്പെടെയുള്ള തെളിവുകളും സംവിധായകൻ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഈ തെളിവുകൾ മുൻനിർത്തിയാണ് ക്രൈംബ്രാഞ്ച് നടി ആക്രമിക്കപ്പെട്ട കേസിൽ നിലവിൽ അന്വേഷണവുമായി ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇതിനിടെയാണ് ദിലീപിനെതിരെ നടക്കുന്നത് കൊടിയ പീഡനമാണെന്ന് വ്യക്തമാക്കി ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്തെത്തിയത്.
രാജ്യത്തും സംസ്ഥാനത്തും പ്രത്യേക അവകാശങ്ങൾ സ്ത്രീകൾക്ക് മാത്രമാണെന്നും പുരുഷന്മാർ അതിൻ്റെ പേരിൽ പീഡനങ്ങൾക്ക് ഇരയാവുകയാണെന്നുമാണ് പുരുഷ സംഘടന ചൂണ്ടി കാണിച്ചത്. അതിൻ്റെ ഭാഗമായാണ് നടൻ ദിലീപും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ദിലീപിന് അനുകൂലമായി നിൽക്കുവാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ദിലീപിനെതിരെ നടക്കുന്നത് മുൻകൂട്ടി തീരുമാനിച്ച ആക്രമണങ്ങളാണെന്നും പുരുഷ സംഘടന വ്യക്തമാക്കിയിരിക്കുന്നു .
ദിലീപിനെവേട്ടയാടുന്നത് അവസാനിപ്പിക്കുക എന്ന ആവശ്യവുമായി സംഘടന കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചു നടത്തിയിരുന്നു . എന്നാൽ മാർച്ച് നടത്തുവാനെത്തിയവരെ പൊലീസ് വിരട്ടിയോടിച്ചു. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനം നടത്തിയാൽ കേസെടുക്കുമെന്നുള്ള പൊലീസിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് മെൻസ് അസോസിയേഷൻ പ്രതിഷേധ പ്രകടനം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha