കരട് വോട്ടര്‍ പട്ടിക തയ്യാറായി: തദ്ദേശഭരണ തെരഞ്ഞെടുപ്പ് നവംബറില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്തെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍പട്ടിക തയ്യാറായി. ആകെയുള്ള വോട്ടര്‍മാര്‍ 2.49 കോടിയാണ്. ഈ വര്‍ഷം 18 വയസ് തികഞ്ഞ് വോട്ടു ചെയ്യാന്‍ യോഗ്യത നേടിയവര്‍ 5.04 ലക്ഷം പേരാണ്. ഇതുവരെ പേര്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 725. ഇവര്‍ ഇത്തവണയും വോട്ടു ചെയ്യാന്‍ കേരളത്തിലെത്തണം.
തദ്ദേശ തിരഞ്ഞെടുപ്പ് നവംബറില്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും തിരഞ്ഞെടുപ്പ് നടത്തും. തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി രണ്ട് ദിവസങ്ങളിലായാണ് നടത്തുക. ഇതിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും .കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























