തെരഞ്ഞെടുപ്പ് നവംബറില്‍; കരട് വോട്ടര്‍ പട്ടിക തയ്യാറാര്‍, തിരഞ്ഞെടുപ്പ് നീട്ടരുതെന്ന് ബിജെപിയും ഇടതുമുന്നണിയും

ഒടുവില്‍ പുതിയ അങ്കത്തിനുള്ള കളം ഒരുങ്ങുന്നു. ഇനി കേരളം തദ്ദേശതിരഞ്ഞടുപ്പ് ചൂടിലേക്ക്.
തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ മാസത്തോടെയാകും നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ.ശശിധരന്‍ നായര്‍. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും നവംബര്‍ മാസം തുടക്കത്തില്‍ തന്നെ നടത്താനാണ് ശ്രമമെന്നും തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. കരട് വോട്ടര്‍ പട്ടിക തയ്യാറായതായും പട്ടിക നാളെ പ്രസിദ്ധീകരിച്ചേക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
നിലവിലെ കണക്കുകള്‍ അനുസരിച്ച് രണ്ടുകോടി 49 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ അഞ്ച് ലക്ഷത്തി നാലായിരം പേര്‍ പുതിയ വോട്ടര്‍മാരാണ്. 725 പ്രവാസിവോട്ടര്‍മാരാണ് സംസ്ഥാനത്ത് നിലവിലുള്ളത്. പുതിയ 28 മുന്‍സിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും ഉള്‍പ്പെടുത്തിയാകും തെരഞ്ഞെടുപ്പ് നടക്കുകയെന്നും രണ്ടു ദിവസങ്ങളിലായാകും വോട്ടെടുപ്പ് പൂര്‍ത്തിയാക്കുകയെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വിശദീകരിച്ചു.
പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനായി ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാല്‍, വോട്ടുചെയ്യണമെങ്കില്‍ അതാത് ബൂത്തില്‍ എത്തേണ്ടിവരും.
തെരഞ്ഞെടുപ്പ് നീട്ടേണ്ടതില്ലെന്ന നിലപാടില്‍ ബിജെപിയും ഇടതുമുന്നണിയും ശക്തമായി ഉറച്ചു നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ധാരണയായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























