മുഖംമൂടി സംഘം പട്ടാപകല്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി 21 കിലോ സ്വര്‍ണം കവര്‍ന്നു

സിനിമാ മോഡല്‍ മുഖംമൂടി ആക്രണത്തില്‍ വിറങ്ങലിച്ച് ഒരു നാട്. കാസര്‍കോട് നഗരാതിര്‍ത്തിയായ കുഡ്‌ലുവിലെ കോ ഓപറേറ്റീവ് ബാങ്കില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. മുഖംമൂടി ധരിച്ചെത്തിയ സംഘം ജീവനക്കാരെ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും കവര്‍ന്നു. 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ന്നതായാണ് പ്രാഥമിക വിവരം.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. ബാങ്കില്‍ രണ്ട് ജീവനക്കാരികളും സ്വര്‍ണം പണയം വയ്ക്കാനെത്തിയ യുവതിയും മാത്രമാണുണ്ടായിരുന്നത്. ബൈക്കിലെത്തിയ നാലംഗ സംഘം ബാങ്കിനുള്ളിലേക്ക് ഇരച്ചു കയറിയ ശേഷം കത്തിയും മറ്റ് മാരകായുധങ്ങളും കാട്ടി ജീവനക്കാരികളെ ഭീഷണപ്പെടുത്തി. ജീവനക്കാരില്‍ ഒരാളെ കെട്ടിയിട്ട ശേഷം രണ്ടാമത്തെയാളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ലോക്കര്‍ ഇരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടു പോയി സ്വര്‍ണവും പണവും കവരുകയായിരുന്നു.
പണയം വയ്ക്കാന്‍ 21 പവന്‍ സ്വര്‍ണവുമായെത്തിയ വീട്ടമ്മയേയും ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്ന ശേഷം ബൈക്കില്‍ രക്ഷപെടുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ജീവനക്കാരില്‍ നിന്നും തെളിവെടുത്തു. സംഭവത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ജീവനക്കാരിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























