മന്ത്രിയും പാര്‍ട്ടിയും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു, മോഷ്ടിക്കുന്നവന് വീണ്ടും മോഷ്ടിക്കാനാണ് തന്നെ പുറത്താക്കുന്നതെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി

കണ്‍സ്യൂമര്‍ഫെഡില്‍ നടക്കുന്ന തീവെട്ടികൊള്ള തടയാനാണ് താന്‍ ശ്രമിച്ചതെന്ന് കണ്‍സ്യൂമര്‍ഫെഡ് എം.ഡി ടോമിന്‍ തച്ചങ്കരി. തന്നെ പുറത്താക്കുമെന്ന് തനിക്കറിയാമെന്നും തങ്കച്ചരി കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരുടെ രഹസ്യയോഗത്തില്‍ പറഞ്ഞു. ഭരണസ്വാധീനം ഉപയോഗിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ പോലീസ് പദവിയുടെ ശക്തി ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കാനും തങ്കച്ചരി മറന്നില്ല. തച്ചങ്കരിയെ ഒഴിവാക്കണമെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ആവശ്യമുന്നയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അനുവദിച്ചിരുന്നില്ല. അതിനിടെ, തച്ചങ്കരിയെ കേരളാ ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടറുടെ അധികച്ചുമതല നല്‍കിക്കൊണ്ട് ഉത്തരവായി.
മുലപ്പാല്‍ കുടിച്ച് വളര്‍ന്നവനാണ് ഞാന്‍. എനിക്ക് പകരം കോംപ്ലാന്‍ ബേബിയെ നിയമിക്കാനാണ് മന്ത്രിയുടെ നീക്കം. പുറത്തുപോകുന്ന ഞാന്‍ അകത്തുള്ളവനേക്കാള്‍ കൂടുതല്‍ അപകടകാരിയായിരിക്കുമെന്ന് ചിലരെ വൈകാതെ ബോധ്യപ്പെടുത്തും. അന്ന് നട്ടെല്ല് വളയ്ക്കാത്തവനാണ് തച്ചങ്കരിയെന്ന് മനസിലാകും. എന്നെ പുറത്താക്കിയെന്നുവച്ച് എന്നോടൊപ്പം ഉള്ളവരെ തൊട്ടാല്‍ തിരിച്ചടിയുണ്ടാകും. കണ്‍സ്യൂമര്‍ഫെഡിന്റെ സെല്‍ഫ് സര്‍വീസ് കൗണ്ടറുകളില്‍ വനിതാ ജീവനക്കാരെ നിയമിച്ച് വരുമാനം കൂട്ടാനായിരുന്നു ഞാന്‍ ലക്ഷ്യമിട്ടത്. അതിനെതിരേ ടി.എന്‍. പ്രതാപന്‍ എം.എല്‍.എയെപ്പോലുള്ളവര്‍ വരുമെന്ന് അറിയാം. അങ്ങനെ വന്നാല്‍ നിയമപരമായി നേരിടാനും അറിയാം.
അവസാനശ്വാസം വരെ കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരെ തൊടാന്‍ ആരെയും അനുവദിക്കില്ല. മോഷ്ടിക്കുന്നവന് വീണ്ടും മോഷ്ടിക്കാനുള്ള അവസരമുണ്ടാക്കാനാണ് എന്നെ തെറിപ്പിക്കുന്നത്. ഈ തീരുമാനത്തിനെതിരേ ജീവനക്കാരുടെ ശക്തമായ എതിര്‍പ്പുണ്ടെന്ന് മനസിലായതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ ഉച്ചയ്ക്ക് ഫോണിലൂടെ അറിയിച്ചു. പക്ഷേ, ഈ തീരുമാനങ്ങളൊക്കെ രാഷ്ട്രീയ പ്രേരിതമാണ്. എന്നെ കൈവെടിഞ്ഞെന്ന കാര്യം ഉറപ്പാണ്. ഈ സ്ഥാനമൊഴിയാന്‍ മാനസികമായി തയാറെടുത്തുകഴിഞ്ഞു. ഇതെന്റെ വിടവാങ്ങല്‍ പ്രസംഗമാകാനാണ് സാധ്യത. അദ്ദേഹം പറഞ്ഞു. അഴിമതിയില്ലാതെ കണ്‍സ്യൂമര്‍ ഫെഡിനെ കൊണ്ടുപോകാന്‍ കഴിയുമെന്ന് തെളിയിച്ചവനാണ് താനെന്നും തച്ചങ്കരി പറഞ്ഞു. പൊട്ടിക്കരഞ്ഞും ഇടയ്ക്കിടെ വികാരാധീനനായും ഒന്നരമണിക്കൂര്‍ പ്രസംഗിച്ച തച്ചങ്കരി താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ജീവനക്കാരുടെ മുമ്പില്‍ അക്കമിട്ട് നിരത്താനും മറന്നില്ല.
ഈ പ്രസ്ഥാനം നിലനില്‍ക്കണമെന്ന് വകുപ്പിന് ആഗ്രഹമില്ല. നന്മ സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രസംഗിക്കുകമാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കഴിവില്ലാത്തതുകൊണ്ടോ അഴിമതിക്കാരനായതുകൊണ്ടോ കാലാവധി കഴിഞ്ഞതുകൊണ്ടോ എന്ത് കാര്യത്തിലാണ് എന്നെ പുറത്താക്കുന്നതെന്ന് വ്യക്തമാക്കണം. വരുന്ന 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ രാഷ്ട്രീയ സംവിധാനം മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഭരണാധികാരികളെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നപോലെ ഉദ്യോഗസ്ഥരെ ജീവനക്കാര്‍ നിശ്ചയിക്കുന്ന ദിനവും വരും. കെ.ബി.പി.എസിലെയും കെ.എം.എം.എല്ലിലെയും ജീവനക്കാര്‍ ഹാരവും പടക്കവുമായി തന്നെ കാത്തുനില്‍ക്കുകയാണെന്നും തച്ചങ്കരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























