ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന്റെ കാപ്പാ കാലാവധി അവസാനിക്കാന്‍ ഇനി നാലു ദിവസം മാത്രം; ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

തൃശൂരിലെ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ കാപ്പാ കാലാവധി അവസാനിക്കുന്നു. കാപ്പ തടവ് കഴിഞ്ഞാല്‍ ജാമ്യം അനുവദിക്കണമെന്ന നിഷാമിന്റെ അപേക്ഷ ഇന്ന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും. കേസിലെ സാക്ഷിവിസ്താരം ആരംഭിക്കുന്ന തീയതിയിലും ഇന്ന് തീരുമാനമായേക്കും.
ജനുവരി 29നാണ് ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം ആഡംബരകാറുമായി ആക്രമിച്ചത്. നിഷാമിന്റെ ക്രിമിനല്‍ ചരിത്രം പരിഗണിച്ചും ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനുമാണ് സാമൂഹ്യവിരുദ്ധ അതിക്രമം തടയല്‍ നിയമം എന്ന കാപ്പ ചുമത്തിയത്. ആറ് മാസത്തേക്ക് ജാമ്യം ലഭിക്കില്ലെന്നതായിരുന്നു കാപ്പാ ചുമത്തിയതിന്റെ നേട്ടം. മാര്‍ച്ച് 11ന് ചുമത്തിയ കാപ്പായുടെ കാലവധി നാല് ദിവസം കൂടി കഴിഞ്ഞാല്‍ അവസാനിക്കും. ഇതോടെ നിയമപ്രകാരം ജാമ്യം ലഭിക്കാന്‍ അവകാശമുള്ള തടവുകാരനായി നിഷാമും മാറും. അത് മുന്നില്‍ കണ്ട് നിഷാമിന്റെ അഭിഭാഷകന്‍ നല്‍കിയ ജാമ്യാപേക്ഷ തൃശൂരിലെ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
എന്നാല്‍ സാക്ഷിവിസ്താരം പൂര്‍ത്തികരിച്ചിട്ടില്ലാത്തതിനാല്‍ നിഷാമിന് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും ജാമ്യം നിഷേധിക്കണമെന്നും രേഖാമൂലം കോടതിയില്‍ ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. അതേസമയം കേസിന്റെ വിചാരണയുടെ ആദ്യഘട്ട നടപടികളെല്ലാം പൂര്‍ത്തിയായി. കാപ്പാ കാലാവധി കഴിയുകയും ജാമ്യം ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ എത്രയും വേഗം സാക്ഷിവിസ്താരം പൂര്‍ത്തിയാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിസ്താരം ആരംഭിക്കുന്ന തീയതി ഇന്ന് കോടതി നിശ്ചയിച്ചേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























