തലശ്ശേരിയില്‍ ഗുരുപ്രതിമ തകര്‍ത്ത സംഭവം: മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തലശ്ശേരി നങ്ങാറത്ത് പീടികയില്‍ സി.പി.എം. നിയന്ത്രണത്തിലുള്ള \'ശ്രീമുദ്ര കലാസാംസ്‌കാരിക വേദി\' കെട്ടിടത്തിനുനേരെ അക്രമം നടത്തുകയും സമീപത്തുള്ള ഗുരുദേവ പ്രതിമ തകര്‍ക്കകയും മൂന്ന് ബി.ജെ.പിആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസ്.
നങ്ങാറത്ത് പീടിക സ്വദേശികളായ വൈശാഖ്, റിഗില്‍, പ്രശോഭ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സ്‌റ്റേഷന്‍ജാമ്യം നല്കി തിങ്കളാഴ്ച രാത്രി വിട്ടയച്ചു. ന്യൂമാഹി പ്രിന്‍സിപ്പല്‍ എസ്.ഐ. ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.
ഞായറാഴ്ചയാണ് നങ്ങാറത്ത് പീടികയിലെ സി.പി.എം. നിയന്ത്രണത്തിലുള്ള \'ശ്രീമുദ്ര കലാ സാംസ്‌കാരിക വേദി\' കെട്ടിടത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്. കെട്ടിടത്തിലെ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുടെ കൈ വെട്ടിമാറ്റി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. സ്ഥലത്തെ കൂറ്റന്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ശില്പവും കൊടിമരവും തകര്‍ത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























