മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; മകന്‍ റിമാന്‍ഡില്‍

മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പിതാവ് മരിച്ച സംഭവത്തില്‍ മകനെ റിമാന്‍ഡ് ചെയ്തു. എരുമോട് കുന്നുംപുറത്തുവീട്ടില്‍ അജയകുമാറിനെ(40)യാണു നെടുമങ്ങാട് കോടതി 14 ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
തിരുവോണദിവസം ഉച്ചയ്ക്ക് മകന്റെ അടിയേറ്റു ചികില്‍സയില്‍ കഴിയുകയായിരുന്ന പിതാവായ ശശിധര(65)നാണു കഴിഞ്ഞ ശനിയാഴ്ച വൈകിട്ടു മരിച്ചത്. സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നതിങ്ങനെയാണ്: തിരുവോണത്തിനു ശശിധരന്‍ വാങ്ങിയ മദ്യം ഭാര്യ ദമയന്തി എടുത്ത് ഒളിപ്പിച്ചു. മദ്യം കാണാത്തതിനെ തുടര്‍ന്നു ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ചു. അമ്മയെ മര്‍ദ്ദിച്ചതറിഞ്ഞ മകന്‍ പിതാവിനെ മൃഗീയമായി മര്‍ദിച്ചു. മുളവടി ഉപയോഗിച്ച് ഇരുകാലിലും അടിച്ചതോടെ രണ്ടു തുടയെല്ലിനും പൊട്ടലുണ്ടായി. ആക്രമണത്തില്‍ ശശിധരന്‍ തല അടിച്ചുവീണു പിന്നില്‍ ഗുരുതരപരുക്കേല്‍ക്കുകയായിരുന്നു. രണ്ടുപേരും മദ്യലഹരിയിലായിരുന്നു.
വാഹനാപകടത്തില്‍ പരുക്കേറ്റതാണെന്ന് പറഞ്ഞ് ഉടന്‍തന്നെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. അതു കഴിഞ്ഞ് വീട്ടിലെത്തിപ്പോള്‍ ദമയന്തി വീട്ടിലുണ്ടായിരുന്ന രക്തക്കറകള്‍ തുടച്ചു വൃത്തിയാക്കുകയും ചെയ്തതായി സിഐ: മഞ്ജുലാല്‍ പറഞ്ഞു. ശശിധരന്റെ തലയ്ക്ക് പിന്നിലേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു.
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ശശിധരന്‍ മരിച്ചു എന്ന് ശനിയാഴ്ച രാത്രിയില്‍ ആര്യനാട് സ്‌റ്റേഷനില്‍ അറിയിപ്പു ലഭിച്ചു. അന്വേഷണത്തില്‍ ഇങ്ങനെ ഒരു വാഹനാപകടം നടന്നതായി പൊലീസിനു കണ്ടെത്താനും കഴിഞ്ഞില്ല. തുടര്‍ന്നു പരിസരവാസികളോട് വിവരം തിരക്കിയപ്പോഴാണ് മകന്റെ മര്‍ദന വിവരം പുറത്തറിയുന്നത്. തുടര്‍ന്നാണു അജയകുമാറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























