നാച്ചിവയല്‍ ചന്ദന റിസര്‍വിനു സമീപം പുലിയിറങ്ങിയെന്നു സംശയം

മറയൂര്‍(ഇടുക്കി) ചന്ദന ഡിവിഷന്റെ കീഴിലുള്ള നാച്ചിവയല്‍ ചന്ദന റിസര്‍വിനു സമീപത്തു പുലിയെ കണ്ടതായി സംശയം. രാവിലെ എട്ടോടെ ആനയ്ക്കാല്‍പെട്ടിയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ പണിക്കാരനായ ആളാണ് റിസര്‍വിനുള്ളിലേക്കു പുലി ചാടിപ്പോകുന്നതായി നാട്ടുകാരെ അറിയിച്ചത്.തുടര്‍ന്ന് പുലിയെ കണ്ട വിവരം തൊട്ടടുത്ത് ഫോറസ്റ്റ് സ്‌റ്റേഷനില്‍ അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകര്‍ കാല്‍പ്പാടുകള്‍ പരിശോധിച്ചു. ഇതു പൂച്ചപ്പുലിയാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. മറയൂര്‍ മേഖലയില്‍ വന്യജീവികളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.
കഴിഞ്ഞമാസം മറയൂര്‍ ടൗണില്‍ ബാബു നഗറില്‍ പുലി ആടിനെ കൊന്നതിനുശേഷം പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവിടെ ഒളിക്യാമറ സ്ഥാപിച്ചു പുലിയുടെ സാന്നിധ്യം ഉറപ്പാക്കിയെങ്കിലും വനംവകുപ്പ് തുടര്‍നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. ഇതിനു തൊട്ടടുത്ത ദിവസമാണ് ചിന്നവരയില്‍ താമസക്കാരനായ സെല്‍വത്തിന്റെ കൂട്ടില്‍ കെട്ടിയിട്ടിരുന്ന നാല് ആടുകളെ പകല്‍സമയത്തു പുലി കൊന്നത്. ഇപ്പോള്‍ ആനയ്ക്കാല്‍പെട്ടി മേഖലയില്‍ പുലിയുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്നു നാട്ടുകാര്‍ ഭീതിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha


























