വില്ലടത്തെ ഇരുട്ടിലാക്കി സാമൂഹികവിരുദ്ധരുടെ വിളയാട്ടം

തൃശ്ശൂരിലെ വില്ലടം ഗ്രൗണ്ടിനു സമീപത്ത് സാമൂഹികവിരുദ്ധരുടെ ഉപദ്രവം നിയന്ത്രണാതീതമായി. രാത്രിയില്‍ ട്രാന്‍സ്‌ഫോമറിലെ മുഴുവന്‍ ഫ്യൂസുകളും ഊരിക്കൊണ്ടുപോയി പല ഭാഗത്തായി എറിഞ്ഞുകളഞ്ഞു. തന്മൂലം വില്ലടവും സമീപ പ്രദേശങ്ങളും ഇരുട്ടിലായി. കെഎസ്ഇബി അധികൃതര്‍ ഒരു പകല്‍ മുഴുവന്‍ തിരഞ്ഞു പല ഭാഗങ്ങളിലായി ഉപേക്ഷിക്കപ്പെട്ട ഫ്യൂസുകള്‍ മുഴുവന്‍ കണ്ടെടുത്തു വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്.
വില്ലടത്ത് ഫ്യൂസ് ഊരിമാറ്റി വൈദ്യുതി മുടക്കുന്നത് ആദ്യമായല്ലെന്നു നാട്ടുകാര്‍ പറയുന്നു. മുന്‍പും ഫ്യൂസുകള്‍ കാണാതായിട്ടുണ്ട്. അനാശാസ്യ സംഘങ്ങളും കഞ്ചാവ്- മദ്യ മാഫിയയുമാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്. ഞായറാഴ്ച രാത്രിയോടെ ഫ്യൂസ് മോഷ്ടിച്ച സംഘം ഇവ പല ഭാഗത്തായി എറിഞ്ഞ ശേഷം കടന്നുകളഞ്ഞു. രാത്രി തന്നെ കെഎസ്ഇബി അസി. എന്‍ജിനീയറുടെ നേതൃത്വത്തില്‍ പൊലീസിനു പരാതി നല്‍കി.
ഇന്നലെ പകല്‍ പല സംഘങ്ങളായി നടത്തിയ തിരച്ചിലിലാണു ഫ്യൂസുകള്‍ പലയിടത്തു നിന്നായി കണ്ടെത്തിയത്. ഇത്രയും സമയം വില്ലടം, ശാന്തി നഗര്‍, പുതിയ പാലം തുടങ്ങിയ മേഖലകളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha


























