ഗോരോചനക്കല്ല് നല്‍കിയ കല്ലുകടി

അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ, കാളയുടെ വയറ്റില്‍നിന്നു കിട്ടിയ ഗോരോചനക്കല്ലിനെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതിയെ നിയോഗിച്ചു. കല്ലിന്റെ ഭാരവും മൂല്യവും സംബന്ധിച്ച പ്രചാരണങ്ങള്‍ തെറ്റിദ്ധാരണാജനകമെന്നു വ്യക്തമായ സാഹചര്യത്തിലാണ് ഈ നടപടി.
അരക്കിലോ ഭാരമുണ്ടെന്ന് പ്രചാരണം നടന്നിരുന്നെങ്കിലും കാളയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കല്ലിന്റെ ഭാരം 130 ഗ്രാം മാത്രമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കല്ലിന്റെ മൂല്യം പത്തു ലക്ഷം രൂപയാണെന്ന പ്രചാരണവും വസ്തുതാവിരുദ്ധമാണെന്നു പറയപ്പെടുന്നു.
വടക്കേച്ചിറയ്ക്കു സമീപം മൃഗസ്‌നേഹികളുടെ പരിചരണത്തില്‍ കഴിഞ്ഞിരുന്ന കാളക്കൂറ്റന്‍ കഴിഞ്ഞ ദിവസമാണ് ചത്തത്. മണ്ണുത്തി വെറ്ററിനറി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ വയറ്റില്‍നിന്നു ഗോരോചനക്കല്ല് (പിത്താശയക്കല്ല് ) കിട്ടിയിരുന്നു. കല്ലിനു പത്തുലക്ഷം രൂപ വിലവരുമെന്ന തരത്തില്‍ ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ പ്രചാരണവും നടന്നു. ഇതോടെ കല്ലിന്റെ പേരില്‍ അവകാശത്തര്‍ക്കവുമായി മൃഗസ്‌നേഹികളും രംഗത്തെത്തി.
തര്‍ക്കത്തില്‍ ഇടപെട്ട കോര്‍പറേഷന്‍ ഇക്കാര്യം ആരോഗ്യ സ്ഥിരംസമിതിക്കു വിട്ടു. കല്ലിന്റെ മൂല്യവും ഭാരവും സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. കല്ലിന്റെ ഭാരം യഥാര്‍ഥത്തില്‍ അരക്കിലോഗ്രാം ഉണ്ടായിരുന്നോ എന്നും ശേഷിക്കുന്ന ഭാഗം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും സമിതി പരിശോധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha


























