അപേക്ഷിച്ചിട്ട് ഫോണ്‍ കണക്ഷന്‍ ലഭിച്ചില്ലെങ്കിലും ബില്‍ ലഭിച്ചു

ചാലക്കുടിക്കടുത്ത് പരിയാരം ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചില്‍ ടെലിഫോണ്‍ കണക്ഷന് അപേക്ഷ നല്‍കിയ ഗുണഭോക്താവിനു കണക്ഷന്‍ ലഭിച്ചില്ലെങ്കിലും രണ്ടു മാസത്തെ ബില്‍ കിട്ടി. മോതിരക്കണ്ണി കരിപ്പായി ദേവസിക്കുട്ടിയാണ് കണക്ഷന്‍ ലഭിക്കാന്‍ അപേക്ഷ നല്‍കിയത്.
ഇദ്ദേഹത്തിന്റെ പേരില്‍ 2798597 എന്ന നമ്പറില്‍ നേരത്തെ ടെലിഫോണ്‍ കണക്ഷന്‍ ഉണ്ടായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് അപേക്ഷ നല്‍കി അത് വിഛേദിച്ചിരുന്നു. ബിഎസ്എന്‍എല്ലിന്റെ പുതിയ സ്‌കീം പ്രകാരം കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ അപേക്ഷ നല്‍കിയത് കഴിഞ്ഞ മേയില്‍ ആയിരുന്നു.
ഇതുവരെ കണക്ഷന്‍ നല്‍കുകയോ, ഫോണ്‍ വീട്ടിലെത്തിക്കുകയോ ചെയ്തില്ലെങ്കിലും ബില്‍ ലഭിക്കുകയായിരുന്നു. ജൂണ്‍ മാസത്തെ ബില്‍ ഇനത്തില്‍ 155 രൂപയും ജൂലൈലേത് മുന്‍മാസത്തെ കുടിശിക അടക്കം 302 രൂപയും അടയ്ക്കാന്‍ ആവശ്യപ്പെട്ടാണു ബില്‍ ലഭിച്ചത്.
ആദ്യത്തെ ബില്‍ ലഭിച്ചപ്പോള്‍ തന്നെ പരിയാരം ബിഎസ്എന്‍എല്‍ ഓഫിസില്‍ പരാതിപ്പെട്ടപ്പോള്‍ പിഴവ് പറ്റിയതാണെന്നും കണക്ഷന്‍ ഉടന്‍ തരാമെന്നും കണക്ഷന്‍ ലഭിച്ച ശേഷം വരുന്ന ബില്‍ തുക മാത്രമേ അടയ്‌ക്കേണ്ടതുള്ളൂവെന്നും പറഞ്ഞെങ്കിലും വീണ്ടും ബില്‍ വരികയായിരുന്നു. വീണ്ടും പരാതി നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha


























