സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗം ഇന്ന് ....

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതല യോഗം ചേരും.
ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, 10,11,12 ഓഫ് ലൈന്‍ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി, എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഡിഡി, ആര്‍ഡിഡി, എഡി തലത്തിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
ഓണ്‍ലൈനായാണ് യോഗം സംഘടിപ്പിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലൂടെയാണ് നടക്കുന്നത്. ഫെബ്രുവരി രണ്ടാം വാരത്തിന് ശേഷവും ഇത് തുടരണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും.
ഫെബ്രുവരി പകുതിയോടെ വൈറസ് വ്യാപനം കുറയുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയതിനാല്‍ പരീക്ഷാ തല്‍ക്കാലം മാറ്റേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ അവലോകന യോഗത്തില്‍ തീരുമാനമായത്.
"
https://www.facebook.com/Malayalivartha
























