എന്ത് ശ്രീധരന്‍, ചര്‍ച്ചയില്‍ കേരളത്തെ തോല്‍പ്പിക്കാനാവില്ല മക്കളേ: ലൈറ്റ് മെട്രോ ആന്ധ്രയും നമ്മളും ചര്‍ച്ച തുടങ്ങിയത് ഒരേ സമയം, അവിടെ പ്രാരംഭ പണി തുടങ്ങി

വിടാതെയുള്ള ചര്‍ച്ചയും വിവാദവും മറ്റാരെക്കാളും നമ്മുടെ കേരളത്തിന് മാത്രം സ്വന്തം. അവസാനം ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഒരുവഴിക്കെത്തുമ്പോഴേക്കും കാലം പിടിക്കുമെന്നുമാത്രം പദ്ധതിനടത്തിപ്പിന് ഇരട്ടിച്ചെലവും, ഇവിടെ ശ്രീധരനെ എങ്ങനെ മനസ്സുമടിപ്പിച്ച് ഒഴിവാക്കാം എന്നു നോക്കുമ്പോള്‍ ശ്രീധരന്റെ വാക്കില്‍ വിശ്വസിച്ച് ആന്ധ്ര മുഖ്യന്‍ ചന്ദ്രബാബു നായിഡു ലൈറ്റ് മെട്രോയുടെ പണിക്കിറങ്ങുകയാണ്. നമ്മുക്കിവിടെ ഇനിയും ചര്‍ച്ചകള്‍ പാതിവഴിയില്‍.
മെട്രോമാന്‍ ഇ ശ്രീധരനെ പൂര്‍ണ്ണ വിശ്വാസത്തിലെടുത്താണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിജയവാഡ മെട്രോയ്ക്ക് പച്ചക്കൊടി കാട്ടുന്നത്. 36 മാസം കൊണ്ട് മെട്രോറെയില്‍ ഓടിക്കുമെന്നാണ് ഇ. ശ്രീധരന്റെ ഉറപ്പ്. തുടര്‍ന്ന് കേന്ദ്ര ധനസഹായത്തിന് കാക്കാതെ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്റെ (ജിക്ക) വായ്പയെടുത്ത് നിര്‍മ്മാണം തുടങ്ങാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തീരുമാനിച്ചു. അടുത്തയാഴിച്ച വിജയവാഡ മെട്രോയുടെ പണി തുടങ്ങും.
സ്ഥലമെടുപ്പ് മുതല്‍ നിര്‍മ്മാണം വരെ പൂര്‍ണ സ്വാതന്ത്ര്യം ഇ. ശ്രീധരന് നല്‍കി. 6823 കോടി രൂപയുടെ പദ്ധതിക്ക് ആഗോള കരാറോ പൊതുസ്വകാര്യ പങ്കാളിത്തത്തിനുള്ള ടെന്‍ഡറോ ഇല്ലാതെ ഡി.എം.ആര്‍.സിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് തറക്കല്ലിടീക്കാനാണ് ആലോചന. അന്തിമ തീരുമാനമെടുക്കാന്‍ നാളെ ഇ. ശ്രീധരന്‍ ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തും. കണ്‍സള്‍ട്ടന്‍സി കരാറൊപ്പിടുന്നതിലും തീരുമാനമുണ്ടാകും. 2018 ഓഗസ്റ്റില്‍ മെട്രോ ഓടിക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായും ശ്രീധരന് അടുപ്പമുണ്ട്. അതുകൊണ്ട് തന്നെ വിജയവാഡയില്‍ കേന്ദ്ര സഹായം എത്തുമെന്ന് മുഖ്യമന്ത്രി നായിഡുവിന് ഉറപ്പുമാണ്.
കേരളത്തിലേതിന് സമാനമായിരുന്നു ആന്ധ്രയിലും തുടക്കത്തിലെ സ്ഥിതി. ഡി.എം.ആര്‍.സിക്കതിരെ ഐ.എ.എസ് ലോബി ആഞ്ഞുശ്രമിച്ചു. പദ്ധതിരേഖയും അപേക്ഷയും കേന്ദ്രത്തിന് നല്‍കിയപ്പോള്‍ കണ്‍സള്‍ട്ടന്റ് ആരാണെന്ന് വ്യക്തമാക്കിയില്ല. അപേക്ഷ തിരിച്ചയച്ചു. പദ്ധതി കൈവിട്ടുപോകുമെന്നായപ്പോള്‍ ചന്ദ്രബാബുനായിഡു രംഗത്തിറങ്ങി. ശ്രീധരനുമായി നേരിട്ട് ചര്‍ച്ച നടത്തി വിജയവാഡയില്‍ മെട്രോനിര്‍മ്മാണം തുടങ്ങാന്‍ തീരുമാനമെടുത്തു. ഇത്തരത്തിലൊരു ആര്‍ജ്ജവം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പുറത്തെടുത്താല്‍ മാത്രമേ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ യാഥാര്‍ത്ഥ്യമാകൂ. ഏതായാലും കേരളത്തില്‍ ഇനി പദ്ധതികള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ശ്രീധരന്‍ തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മോണോറെയില്‍ പദ്ധതിക്കൊപ്പമാണ് വിജയവാഡയിലും ഡി.എം.ആര്‍.സി പഠനം തുടങ്ങിയത്. മോണോറെയില്‍ മാറി ലൈറ്റ് മെട്രോയാക്കിയിട്ടും കഴിഞ്ഞ ഒക്ടോബറില്‍ പദ്ധതിരേഖ (ഡി.പി.ആര്‍) സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒരു വര്‍ഷമായിട്ടും ഇത് അംഗീകരിച്ച് കേന്ദ്രത്തിന് അയയ്ക്കാനോ കേന്ദ്രസഹായത്തിന് വ്യക്തതയോടെ അപേക്ഷിക്കാനോ കേരളത്തിന് കഴിഞ്ഞില്ല. കാട്ടിക്കൂട്ടി സമര്‍പ്പിച്ച അപേക്ഷ തിരിച്ചയയ്ക്കുമെന്ന് കേന്ദ്രം അറിയിക്കുകയും ചെയ്തു. ഇതെല്ലാം പദ്ധതിയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കാനുള്ള ഗൂഡനീക്കമായിരുന്നു.
ഇനിയും ഈ ചര്‍ച്ച പരിപാടി മാറ്റിയില്ലെങ്കില്‍ മാനം നോക്കി ഇരിപ്പുമാത്രമേ ഇവിടെ ഉണ്ടാകൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























