വായിക്കാനും ചിന്തിക്കാനും ഉദ്‌ബോധിപ്പിച്ചുകൊണ്ട് ഇന്ന് ലോക സാക്ഷരതാ ദിനം

വായിക്കാനും ചിന്തിക്കാനും ഉദ്‌ബോധിപ്പിച്ചുകൊണ്ട് ഇന്ന് ലോക സാക്ഷരതാ ദിനം സംസ്ഥാനത്തെ സാക്ഷരതാമിഷന്റെ അതുല്യം പദ്ധതിയിലൂടെ മൂന്ന് മാസം മുന്‍പ് നാലാം ക്ലാസ് പരീക്ഷ പാസായത് രണ്ടു ലക്ഷം പേരാണ്. നാലാം ക്ലാസ് വിദ്യാഭ്യാസം അന്യം നിന്ന ഈ രണ്ട് ലക്ഷം പേരാണ് ഇന്ന് കേരളത്തിലെ സാക്ഷരതയുടെ അവസാന വാക്ക്
വായിച്ചു വളരുക, ചിന്തിച്ചു പ്രബുദ്ധരാകുക എന്നത് കേരളം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ മുദ്രാവാക്യമാണ്. അക്ഷയഖനിയായ സാക്ഷരതയിലൂടെ അതുല്യം പദ്ധതി നടപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ട്. അതുല്യം പദ്ധതിയിലൂടെ രണ്ട് ലക്ഷം ജനങ്ങളെ സാക്ഷരതയുടെ വെളിച്ചത്തിലേക്ക് നയിച്ച സാക്ഷരത മിഷന് അഭിമാനിക്കാം. സമ്പൂര്‍ണ്ണ സാക്ഷരത ആദ്യം നേടിയ പട്ടണവും ജില്ലയും കേരളത്തിലാണെന്നതും അതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ഒരു വ്യക്തിയെ സവിശേഷ സ്വഭാവമുളള ആളാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുണ്ട് വായനയ്ക്ക്. ഗ്രന്ഥശാലകളാണ് ഇതിന് അടിത്തറ പാകിയത്. വായനയുടെ ലോകത്ത് സാക്ഷരതയിലൂടെ ഇത്രയധികം ആളുകള്‍ കൂട്ടത്തോടെ സജീവമായ മറ്റൊരിടമില്ല. രാഷ്ട്രീയ പ്രബുദ്ധരായ പൗരന്‍മാരെ സൃഷ്ടിക്കുന്നതിലും സമ്പൂര്‍ണ്ണ സാക്ഷരത യജ്ഞത്തിന്റെ വിജയം നിര്‍ണ്ണായക പങ്കുവഹിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























