രക്ഷപെട്ട പ്രതിയെ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം പോലീസ് കുടുക്കി

കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട പ്രതിയെ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ പോലീസ് കുടുക്കി. രക്ഷപെട്ട് നാല് മണിക്കൂറിനുള്ളില്‍ പോലീസ് പ്രതിയെ പിടികൂടി. കൊലപാതക കുറ്റത്തിന് കസ്റ്റഡിയിലെടുത്ത പ്രതിയാണ് രക്ഷപെട്ടതിന് തൊട്ടു പിന്നാലെ വീണ്ടും പിടിയിലായത്.
സാഹി റാം എന്നയാളെ കൊലപാതക കുറ്റത്തിന് കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പോലീസിനെ കബളിപ്പിച്ച് ഇയാള്‍ രക്ഷപെടുകയായിരുന്നു. ഉടന്‍ തന്നെ ഇയാളുടെ ചിത്രം സോഷ്യല്‍ മീഡിയകളിലൂടെയും മറ്റ് ഇലക്‌ട്രോണിക് മീഡിയകളിലൂടെയും പോലീസ് പ്രചരിപ്പിക്കുകയും ഇയാളെ കാണുന്നവര്‍ പോലീസില്‍ ബന്ധപ്പെടണമെന്നും നിര്‍ദേശം വച്ചിരുന്നു.
ഇത്തരത്തില്‍ സന്ദേശം ലഭിച്ച ശാന്തി നഗര്‍ സ്വദേശി സാഹിയെ കണ്ട വിവരം പോലീസില്‍ അറിയിക്കുകയും. പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























