കാസര്‍ഗോഡ് കവര്‍ച്ച; കുട്‌ലു സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ ഇടപാടുകാരുടെ പ്രതിഷേധം

ഇന്നലെ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടന്ന എരിയാല്‍ കുട്‌ലു സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ ഇടപാടുകാരുടെ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ബാങ്ക് ഉപരോധിക്കുന്നത്. പണയ ഉരുപ്പടികള്‍ കവര്‍ച്ച ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇടപാടുകാര്‍ പ്രതിഷേധവുമായി ബാങ്കിനു മുന്നില്‍ എത്തിയിരിക്കുന്നത്.
ആയുധധാരികളായ അഞ്ചംഗ അജ്ഞാത സംഘമാണ് ഇന്നലെ ബാങ്കില്‍ കവര്‍ച്ച നടത്തിയത്. ബാങ്ക് മാനേജര്‍ ഉള്‍പ്പെടെയുള്ള പുരുഷ ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനായി പുറത്തേയ്ക്ക് പോയതിന് പിന്നാലെയായിരുന്നു സംഭവം. 12 ലക്ഷം രൂപയും 21 കിലോ സ്വര്‍ണ്ണാഭരണവും നഷ്ടമായതായാണ് റിപ്പോര്‍ട്ട്.
രണ്ട് സ്ത്രീ ജീവനക്കാരും സ്വര്‍ണ്ണം പണയം വയ്ക്കാനെത്തിയ ഒരു യുവതിയുമാണ് സംഭവ സമയം ബാങ്കില്‍ ഉണ്ടായിരുന്നത്. മുഖം മൂടി ധരിച്ചെത്തിയ അക്രമികള്‍ ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ലോക്കര്‍ തുറപ്പിക്കുകയും സ്വര്‍ണ്ണാഭരണങ്ങളും പണവും കവരുകയുമായിരുന്നു. സ്വര്‍ണ്ണം പണയം വയ്ക്കാനായി ബാങ്കിലെത്തിയിരുന്ന യുവതിയുടെ സ്വര്‍ണ്ണവും സംഘം അപഹരിച്ചിരുന്നു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























