ബിജെപി തിരുവനന്തപുരം ജില്ലാസെക്രട്ടറിയെ അറസ്റ്റു ചെയ്തു

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭാഘോഷയാത്രയുടെ നടത്തിപ്പിനായി നീറമണ്‍കര ബൈക്ക് ഷോറൂം ഉടമയായ കതിരേശനോട് 25000 രൂപ സംഭാവന നല്‍കാന്‍ ഷോറൂമിലെത്തിയ കൈമനം ചന്ദ്രനും സംഘവും ആവശ്യപ്പെട്ടു.
എന്നാല്‍ 25000 രൂപ തരാന്‍ പറ്റില്ലെന്നും 500 രൂപ സംഭാവനയായി നല്‍കാമെന്നും കതിരേശന്‍ പറഞ്ഞു. എന്നാല്‍ ഇത് വാങ്ങാന്‍ തയ്യാറാകാതെ 25000 രൂപ തന്നെ വേണമെന്ന് ആവശ്യത്തില്‍ പാര്‍ട്ടിക്കാര്‍ ഉറച്ചു നിന്നു. കതിരേശന്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നതോടെ കൈമനം ചന്ദ്രനും കതിരേശനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പണം വാങ്ങാതെ തിരിച്ചു പോകുകയും ചെയ്തു. ഞായറാഴ്ച രാവിലെ കതിരേശന്‍ കടയിലെത്തിയപ്പോള്‍ കാണുന്നത് ഷോറൂമിന്റെ മുന്നിലെത്തെ ഗ്ലാസ് വാതിലുകള്‍ പൂര്‍ണമായും തകര്‍ത്തിട്ടിരിക്കുന്നതാണ്. ഇതേതുടര്‍ന്നാണ് കതിരേശന്‍ പൊലീസില്‍ പരാതി നല്‍കിയത്.
വ്യക്തമായ തെളിവുകള്‍ സഹിതം പൊലീസില്‍ പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ നേമം എംഎ!ല്‍എ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ കടയ്ക്കു മുന്നിലെ ദേശീയപാത ഒരു മണിക്കൂറോളം ഉപരോധിച്ചിരുന്നു. കൂടാതെ വ്യാപാരികള്‍ ഹര്‍ത്താലും നടത്തിയതോടെയാണ് തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കൈമനം ചന്ദ്രനെതിരെ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കവര്‍ച്ചാശ്രമത്തിനും അക്രമത്തിനും എതിരെയാണ് കൈമനത്തിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. \' കവര്‍ച്ചാശ്രമത്തിനാണ് കൈമനം ചന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആറോളം പേരാണ് സംഭാവന പരിക്കാന്‍ ചെന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് തമ്പാനൂര്‍ സിഐസുരേഷ് വി നായര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























