ലൈറ്റ് മെട്രോക്കായ് ഇന്ന് ചര്‍ച്ച, ഉടക്കി ഐഎഎസ് ലോബി, ശ്രീധരന്‍ തന്നെയെന്ന് സര്‍ക്കാര്‍

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ്‌മെട്രോക്കായി ഡി. എം. ആര്‍. സി തയ്യാറാക്കിയ വിശദമായ പദ്ധതിരേഖ അംഗീകരിച്ച് ഉത്തരവിറക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ അപേക്ഷ ഇന്നത്തെ മന്ത്രിസഭായോഗം പരിണഗണിക്കും. എന്നാല്‍ പദ്ധതിയില്‍ നിന്ന് എങ്ങനെയെങ്കിലും ശ്രീധരനെ ഒഴിവാക്കി മറ്റൊരു കമ്പനിയെ ലൈറ്റ്‌മെട്രോ ഏല്‍പ്പിക്കാനുള്ള കരുനീക്കവുമായി ഐഎഎസ് ലോബിയും രംഗത്തുന്നുണ്ട്. മരാമത്ത് വകുപ്പിന്റെ ഫയല്‍ തയ്യാറായപ്പോള്‍ ഐ.എ.എസ് ലോബി ഉടക്കിട്ട് രംഗത്തെത്തിയത് ഇതിന് തെളിവാണ്. കേന്ദ്രത്തിനുള്ള അപേക്ഷയില്‍ ഡി.എം.ആര്‍.സിയെ ഇടക്കാല കണ്‍സള്‍ട്ടന്റായി കാണിക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചത്. അത് നിയമപ്രശ്‌നമാകുമെന്നും യഥാര്‍ത്ഥ കണ്‍സള്‍ട്ടന്റ് വരുന്നതുവരെ വലിയ സാമ്പത്തിക ബാദ്ധ്യതയാകുമെന്നുമുള്ള മുട്ടാപ്പോക്കുകളാണ് ഐ.എ.എസുകാര്‍ ഉന്നയിക്കുന്നത്. കേരളാ റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷനാവും പദ്ധതി നടപ്പാക്കുന്നതെന്ന് അറിയിക്കാനാണ് അവരുടെ താത്പര്യം.
ജപ്പാന്‍ വായ്പ സ്വീകരിക്കുന്നതിലും ഐ.എ.എസുകാര്‍ ഉടക്കിട്ടിട്ടുണ്ട്. മൊത്തം പര്‍ച്ചേസില്‍ 40ശതമാനത്തോളം ജപ്പാന്‍ കമ്പനികളില്‍ നിന്നാവണമെന്ന ജിക്കയുടെ വ്യവസ്ഥ ബാദ്ധ്യതയാവുമെന്നാണ് ധനവകുപ്പിന്റെ ഉടക്ക്. എന്നാല്‍ മെട്രോറെയില്‍ മേഖലയിലെ വമ്പന്‍ കമ്പനികളെല്ലാം ജപ്പാനില്‍ നിന്നുള്ളവയാണെന്ന് ഡി.എം.ആര്‍.സിയും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
കേന്ദ്രാനുമതി എളുപ്പത്തിലാക്കാന്‍ ധനവിഹിത രീതി മാറ്റണമെന്ന് ശ്രീധരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസംസ്ഥാന വിഹിതം 7.5ശതമാനമാക്കി ചുരുക്കി ശേഷിക്കുന്ന 85ശതമാനവും ജിക്കയില്‍ നിന്ന് വായ്പയെടുക്കാമെന്നാണ് ശ്രീധരന്റെ നിര്‍ദ്ദേശം. ഇന്നത്തെ മന്ത്രിസഭായോഗം ഇക്കാര്യവും ചര്‍ച്ചചെയ്യും. തിരുവനന്തപുരത്ത് ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ ലൈറ്റ്‌മെട്രോയുടെ നാല് മേല്‍പ്പാലങ്ങള്‍ക്ക് അനുമതി നല്‍കുന്നതും മന്ത്രിസഭായോഗം പരിഗണിക്കും. ഇതിന് 220 കോടിയുടെ പദ്ധതി ഡി.എം.ആര്‍.സി സമര്‍പ്പിച്ചിട്ടുണ്ട്. മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കുന്നതിലും ഐ.എ.എസുകാര്‍ക്ക് എതിര്‍പ്പാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























