തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക; വോട്ടു ചെയ്യാന്‍ സഹകരണ ബാങ്കുകളിലെ തിരിച്ചറിയല്‍ കാര്‍ഡ് അംഗീകരിക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ വോട്ടര്‍പട്ടികയില്‍ ഫോട്ടോ പതിക്കുന്നത്. വോട്ട് ചെയ്യാന്‍ സഹകരണ ബാങ്കുകളിലെ തിരിച്ചറിയല്‍ കാര്‍ഡ് അംഗീകരിക്കേണ്ടതില്‌ളെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചു. ഇതു വന്‍തോതില്‍ ക്രമക്കേടിന് കാരണമാകുന്നെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് നടപടി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് അത് ഉപയോഗിച്ച് വോട്ട് ചെയ്യാം. പുതുതായി പട്ടികയില്‍ വരുന്നവര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ എംബ്‌ളത്തോട് കൂടിയ ഫോട്ടോ പതിച്ച സ്‌ളിപ്പ് നല്‍കും. ഇത് ഉപയോഗിച്ച് വോട്ട് ചെയ്യാം. പാസ്‌പോര്‍ട്ട്, െ്രെഡവിങ് ലൈസന്‍സ്, ആധാര്‍ പോലുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും അംഗീകരിക്കും.
2015 ജനുവരി ഒന്ന് അടിസ്ഥാന തീയതിയാക്കിയാണ് വോട്ടര്‍പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ഏഴ് ലക്ഷം പേര്‍ പുതിയ പട്ടികയില്‍ അധികമായുണ്ട്.2015 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്കാണ് വോട്ടവകാശം. ഇപ്പോള്‍ പുറത്തിറക്കിയ പട്ടികയില്‍ 2.49 കോടി വോട്ടര്‍മാരാണുള്ളത്. രണ്ടുലക്ഷം പേര്‍ കൂടി പുതുതായി വരും. ഇതോടെ വോട്ടര്‍മാരുടെ എണ്ണം രണ്ടരക്കോടിയായി ഉയരും.
നവംബര്‍ പകുതിയോടെ പുതിയ ഭരണസമിതി അധികാരമേല്‍ക്കും വിധം തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. അതിനുമുമ്പ് രണ്ടുദിവസങ്ങളിലായി വോട്ടെടുപ്പ് നടക്കും.28 പുതിയ മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും വാര്‍ഡ് വിഭജനം പൂര്‍ത്തിയായി. 30 ബ്‌ളോക്കുകളുടെ പുന$ക്രമീകരണ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. പിന്നാലെ ബോക്ജില്ലാ പഞ്ചായത്ത് അതിര്‍ത്തി പുനര്‍നിര്‍ണയം നടക്കും. ഈ നടപടികള്‍ വേഗത്തിലാക്കാനാണ് കമീഷന്‍ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























