ആഴക്കലില്‍ അകപ്പെട്ട മത്സ്യബന്ധനതൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷിച്ചു

ആഴക്കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യബന്ധന തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷിച്ചു. സാങ്കേതിക തകരാര്‍മൂലം ബോട്ട് കടലില്‍പ്പെട്ട ബോട്ടിലെ എട്ടു മത്സ്യബന്ധന തൊഴിലാളികളെയാണ് സേന രക്ഷിച്ചത്. ലൈല എന്ന മത്സ്യബന്ധന ബോട്ടുമായി സംഘം ആഴക്കടല്‍ മത്സ്യബന്ധനത്തിനു പോയത്.
വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ ദൂരേക്ക് എത്തിയ ബോട്ട് മത്സ്യബന്ധനത്തിനിടെ തകരാറിലായി. യന്ത്രത്തകരാര്‍മൂലം ബോട്ട് നിശ്ചലമാവുകയായിരുന്നു. ഇതിനിടെ ശക്തമായ തിരയില്‍പ്പെട്ട് ബോട്ടിനെ നിയന്ത്രിക്കാനും സാധിച്ചില്ല. തുടര്‍ന്ന് തീരസംരക്ഷണ സേനയ്ക്ക് ബോട്ടിന്റെ ഉടമ അടിയന്തര രക്ഷാസന്ദേശം അയച്ചു. സന്ദേശം ലഭിച്ചയുടന്‍തന്നെ ഒഡീഷ തീരത്ത് ഉണ്ടായിരുന്ന തീരസേനയുടെ അതിവേഗ കപ്പല്‍ സി426 ബോട്ടിനരികെ കുതിച്ചെത്തി. ബോട്ടിലെ മെക്കാനിക്കുകള്‍ ബോട്ട് നന്നാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കരയ്‌ക്കെത്തിച്ചുമാ ത്രമേ യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ കഴിയൂ എന്നു മനസിലായതോടെ ബോട്ട് കെട്ടിവലിച്ചു കരയ്‌ക്കെത്തിക്കുകയായിരുന്നു. ഒഡീഷതീരത്തെ ദ്വീപിലേക്കാണ് ബോട്ട് എത്തിച്ചത്. ഉള്‍ക്കടലില്‍നിന്നു തീരസേനയുടെ കപ്പലിലേക്ക് കയറ്റിയയുടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.
https://www.facebook.com/Malayalivartha


























