ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പത്താം ക്ലാസിലെ ഹിന്ദി പരീക്ഷ മാറ്റിവെച്ചു

പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നതിനെത്തുടര്‍ന്ന് ഇന്നു നടത്തേണ്ടിയിരുന്ന പത്താം ക്ലാസ് ഹിന്ദി പരീക്ഷ മാറ്റിവെച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്.
ഇക്കാര്യത്തില്‍ ഉത്തരവാദപ്പെട്ടവരോട് വിശദീകരണം ചോദിച്ചിരിക്കുകയാണെന്നും അതു ലഭിച്ചശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ പറഞ്ഞു. ചോദ്യക്കടലാസ് ചോര്‍ന്നതായി വാര്‍ത്ത വന്നയുടന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്, പൊതുവിദ്യാഭ്യാസ ഡയറക്ടറെ വിളിച്ചു വിശദീകരണം തേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























