കുരിശ് വിവാദം, മലബാര്‍ ലക്ഷ്യമാക്കി എസ്എന്‍ഡിപി, നുഴഞ്ഞ് കയറാന്‍ ബിജെപി

കുരിശ് വിവാദം മുതലാക്കി മലബാറില്‍ സ്വാധീനമുറപ്പിക്കാന്‍ എസ്ന്‍ഡിപി. എസ്എന്‍ഡിപിയിലൂടെ രാഷ്ടീയ പ്രവര്‍ത്തനം നടത്താന്‍ ബിജെപിയും ശ്രമം തുടങ്ങി. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലബാറില്‍ ചുവടുറപ്പിക്കാനാണ് വെള്ളാപള്ളിയുടേയും ബിജെപിയുടേയും നീക്കം.
എസ്.എന്‍.ഡി.പിക്കു കാര്യമായ സ്വാധീനമില്ലാത്ത മേഖലയാണു വടക്കേമലബാര്‍. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സി.പി.എമ്മും കോണ്‍ഗ്രസുമായാണ് എസ്.എന്‍.ഡി.പി. മാനസികഅടുപ്പം പുലര്‍ത്തിയിരുന്നത്. ബി.ജെ.പിയുമായി വലിയബന്ധമുണ്ടായിരുന്നില്ല. എന്നാല്‍, പുതിയസാഹചര്യത്തില്‍ എസ്.എന്‍.ഡി.പി. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണു ബി.ജെ.പിയുടെയും നീക്കം.
സി.പി.എമ്മുമായി വെള്ളാപ്പള്ളി തുറന്നയുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇരുജില്ലകളിലെയും എസ്.എന്‍.ഡി.പി. ശാഖകളില്‍ സ്വാധീനമുറപ്പിക്കുകയാണു ബി.ജെ.പിയുടെ ലക്ഷ്യം. തദ്ദേശതെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിയുടെ പ്രാദേശികനേതാക്കള്‍ക്കു സീറ്റ് നല്‍കിയും സ്വതന്ത്രരാക്കി മത്സരിപ്പിച്ചും പരമാവധി വാര്‍ഡുകള്‍ പിടിക്കാനുള്ള ആലോചനയും ബി.ജെ.പി നടത്തുന്നുണ്ട്.
മലബാറില്‍ സമുദായസംഘടനകളോടു സി.പി.എം. എക്കാലവും അടുപ്പം പുലര്‍ത്തിയിരുന്നു. പാര്‍ട്ടി അണികള്‍തന്നെയാണു പലയിടത്തും സമുദായസംഘടനകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. പുതിയ സാഹചര്യം ഈ അടുപ്പത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നു പാര്‍ട്ടി ഭയക്കുന്നു. എസ്.എന്‍.ഡി.പി. ശാഖകളില്‍ സി.പി.എമ്മിന്റെ സ്വാധീനം നിലനിര്‍ത്തണമെന്നും ഒരുകാരണവശാലും ബി.ജെ.പിയേയോ ആര്‍.എസ്.എസിനെയോ അടുപ്പിക്കരുതെന്നും താഴേത്തട്ടില്‍ നിര്‍ദേശമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























