തച്ചങ്കരിക്ക് എട്ടിന്റെ പണി, കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്ത് നിന്ന് നീക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറാക്കി

ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്ത് നിന്ന് നീക്കി. പകരം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആയാണ് തച്ചങ്കരിയെ നിയമിച്ചത്. നിലവിലെ കമ്മിഷണര്‍ എ.ഡി.ജി.പി ശ്രീലേഖ വിദേശ സന്ദര്‍ശനത്തിന് പോയ സാഹചര്യത്തിലാണ് തച്ചങ്കരിയുടെ നിയമനം.
തന്നെ പരസ്യമായി വെല്ലുവിളിയ്ക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കണ്‍സ്യൂമര്‍ഫെഡ് എം.ഡി. ടോമിന്‍ തച്ചങ്കരിക്കതിരെ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചതായി ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം പരാതി നല്‍കി. ഇതാദ്യമായാണ് അഖിലേന്ത്യാ സര്‍വ്വീസിലുള്ളൊരു ഉദ്യോഗസ്ഥന്‍ മന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുന്നതും മന്ത്രി പരാതി നല്‍കുന്നതും. അതിനെ തുടര്‍ന്നാണ് തച്ചങ്കരിയെ എംഡി സ്ഥാനത്ത് നിന്ന് നീക്കിയത്.എം.ഡി. സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റുന്നതിനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് യോജിച്ചില്ലെങ്കിലും സി.എന്‍. ബാലകൃഷ്ണന്റെയും ഐ ഗ്രൂപ്പിന്റെയും പിടിവാശിക്ക് മുമ്പില്‍ കീഴ്്‌പ്പെടുകയായിരുന്നു. സഹകരണമന്ത്രിയെ വെല്ലുവിളിച്ചതുമായി വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ഇന്നലെ തച്ചങ്കരി മന്ത്രിമാരുടെ മുമ്പിലെത്തിയിരുന്നു
വാര്‍ത്ത മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന വിശദീകരണമാണ് തച്ചങ്കരി ഇന്നലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയത്. എകണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ തച്ചങ്കരിയെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഇന്ദിരാവനിലെത്തി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കെ.പി.സി.സി. നിര്‍വാഹകസമിതി യോഗം നടക്കുന്നതിനിടെ ജീവനക്കാര്‍ ഇന്ദിരാഭവനില്‍ നാടകീയമായെത്തിയതില്‍ നേതാക്കള്‍ അതൃപ്തിയിലാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി നേതൃയോഗത്തിലും തച്ചങ്കരിയെ മാറ്റരുതെന്ന ആവശ്യം ഉയര്‍ന്നിരുന്നു. സതീശന്‍ പാച്ചേനിയാണ് യോഗത്തില്‍ തച്ചങ്കരിയെ മാറ്റരുതെന്ന ആവശ്യമുന്നയിച്ചത്. അഴിമതിക്കെതിരേ നിലപാടെടുത്തതിലാലാണ് തച്ചങ്കരിയെ മാറ്റാന്‍ ശ്രമിക്കുന്നതെന്നും സതീശന്‍ പാച്ചേനി അഭിപ്രായപ്പെട്ടു. ഇതിന്റെ പേരില്‍ പാച്ചേനിയും സുമാ ബാലകൃഷ്ണനും തമ്മില്‍ വാക്കേറ്റവുമുണ്ടായിരുന്നു. ഐഗ്രൂപ്പ് നേതാക്കള്‍ ശക്തമായി ഇടപെട്ടതിനാലാണ് തച്ചങ്കരിയെ മാറ്റിയതെന്നും അഭിപ്രായമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























