വിഎസും പിണറായിയും എസ്എന്‍ഡിപിയെ ആക്രമിക്കാന്‍ ഒന്നിച്ചു നില്‍ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍

പിണറായി വിജയനും വിഎസും എസ്എന്‍ഡിപിയെ ആക്രമിക്കാന്‍ ഒന്നിച്ചു നില്‍ക്കുന്നുവെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യവുമായി ബന്ധപ്പെട്ട വിവാദവുമായി മുന്നോട്ടുപോകാന്‍ ആഗ്രഹമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും അടക്കമുള്ളവക്ക് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനാണ് താല്‍പര്യം. ഗുരുനിന്ദയ്‌ക്കെതിരെ ശിവഗിരി മഠം ഉള്‍പ്പടെയുള്ളളര്‍ ഒന്നിച്ചു നില്‍ക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഗുരുദേവ പ്രതിമകള്‍ തകര്‍ത്ത സംഭത്തിലെ യഥാര്‍ഥ പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആരാണ് യഥാര്‍ഥ പ്രതികള്‍ എന്നതു സംബന്ധിച്ച് സംശയമുണ്ട്. കുറ്റക്കാര്‍ ബിജെപിക്കാരാണെന്ന് തറപ്പിച്ച് പറയാനാകില്ല. അതിനാലാണ് ആദ്യം പ്രതികരിക്കാതിരുന്നത്. പൊലീസ് നിഷ്‌ക്രിയരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























