കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ആറ് ശതമാനം വര്‍ധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത ആറ് ശതമാനം വര്‍ധിപ്പിച്ചു.
113 ശതമാനത്തില്‍നിന്ന് 119 ശതമാനമായാണ് ക്ഷാമബത്ത വര്‍ധിക്കുക. ഒരുകോടിയോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും.
കഴിഞ്ഞ ഏപ്രിലിലും ആറ് ശതമാനം ക്ഷാമ ബത്ത കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. ജനവരി മുതല്‍ ഇതിന് മുന്‍കാല പ്രാബല്യവും നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























