ചര്‍ച്ചകള്‍ ഫലം കാണുന്നു ഒടുവില്‍ ലൈറ്റ് മെട്രോ പദ്ധതിക്ക് ഭരണാനുമതി; ഡിഎംആര്‍സി ഇപ്പോഴും കളത്തിനു പുറത്തുതന്നെ

ഒടുവില്‍ ലൈറ്റ് മെട്രോയ്ക്കും പച്ചക്കൊടിയായി. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന വിശദാംശങ്ങള്‍ വ്യക്തമാക്കി പുതിയ പദ്ധതിരേഖ സമര്‍പ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പുതിയ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും തമ്മില്‍ നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. നേരത്തെ അയച്ച കത്തിലെ വ്യക്തതക്കുറവ് കാരണമാണ് വീണ്ടും കത്തയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നേരത്തെ ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്ര നഗരാസൂത്രണ മന്ത്രാലയം വിയോജനക്കുറിപ്പ് എഴുതിയിരുന്നു. പദ്ധതിക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് വിശദ പഠനറിപ്പോര്‍ട്ടിനൊപ്പം കത്തുനല്‍കിയത്. പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാട്ടാതെ നല്‍കിയ കത്ത് സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യമില്ലായ്മ വെളിപ്പെടുത്തുന്നതാണെന്ന് അന്നേ വിമര്‍ശമുയര്‍ന്നിരുന്നു. നഗരാസൂത്രണ മന്ത്രാലയം വിയോജനക്കുറിപ്പെഴുതിയ പശ്ചാത്തലത്തിലാണ് പ്രസ്തുത കത്തിന് പകരമായി പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാട്ടി മറ്റൊരു കത്തയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കൊച്ചി മെട്രോ പദ്ധതി നടപ്പാക്കാന്‍ സ്വീകരിച്ച രീതികളും നടപടികളും ലൈറ്റ് മെട്രോകള്‍ക്കും മാതൃകയായി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും ഉള്‍പ്പെട്ട കത്ത് കേന്ദ്രത്തിന് നല്‍കാനാണ് തീരുമാനം. ഇതുപ്രകാരം ആദ്യം നല്‍കിയ കത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
വിശദ പഠനറിപ്പോര്‍ട്ടിനൊപ്പം നല്‍കുന്ന കത്തില്‍ പ്രധാനമായും നാല് കാര്യങ്ങളാണ് ഉള്‍ക്കൊള്ളിക്കാറുള്ളത്. വിശദ പഠനറിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി രേഖപ്പെടുത്തണമെന്നതാണ് ഇതില്‍ പ്രധാനം. പദ്ധതിയുടെ ധനസമാഹരണ മാര്‍ഗം, വായ്പ, കേന്ദ്രസംസ്ഥാന വിഹിതങ്ങള്‍ എന്നിവയാണ് രണ്ടാമതായി രേഖപ്പെടുത്തേണ്ടത്. മെട്രോ പദ്ധതി നടപ്പാകുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത സംവിധാനങ്ങളും ക്രമീകരണങ്ങളും ഉള്‍ക്കൊള്ളിച്ച പഠനംസമഗ്ര മൊബിലിറ്റി പ്ലാന്‍ മൂന്നാമതായി ഉള്‍ക്കൊള്ളിക്കണം. കണ്‍സള്‍ട്ടന്റ് ആരാകണമെന്നതും വ്യക്തമാക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























