ഗുരുദേവ പ്രതിമ തകര്‍ത്തവരെ വെള്ളാപ്പള്ളിയ്ക്ക് അറിയാമെന്ന് പിണറായി

എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്തെത്തി. കണ്ണൂരില്‍ ഗുരുദേവ പ്രതിമ തകര്‍ത്തത് ആരാണെന്ന് വെള്ളാപ്പള്ളി നടേശന് ബോധ്യമുണ്ട്. പുതിയ ബന്ധത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സംശയമാണ് ഇതെന്നും പിണറായി പറഞ്ഞു.
ഗുരുവിന്റെ ആദര്‍ശവും ആര്‍.എസ്.എസിന്റെ ആദര്‍ശവും പൊരുത്തപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിച്ചാല്‍ മാത്രമേ എസ്.എന്‍.ഡി.പിയോടുള്ള എതിര്‍പ്പ് ഉപേക്ഷിക്കൂവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























