കേന്ദ്രമന്ത്രി മേനേകഗാന്ധിയുടെയും രഞ്ജിനി ഹരിദാസിന്റെയും വസതിയില്‍ പട്ടിപ്പാട്ട് നടത്തുമെന്ന് തൃശൂര്‍ നസീര്‍

കേന്ദ്രമന്ത്രി മേനേകഗാന്ധിയുടെയും അവതാരിക രഞ്ജിനി ഹരിദാസിന്റെയും വീടിനുമുന്നില്‍ \'പട്ടിപ്പാട്ട്\'നടത്തുമെന്ന് ഗായകനും കലാകാരനുമായ തൃശൂര്‍ നസീര്‍. തെരുവുനായ്ക്കളെ ഇല്ലാതാക്കുന്നതിനു തടസം നില്‍ക്കുന്ന കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെയും രഞ്ജിനി ഹരിദാസിന്റെയും വസതിയില്‍ തെരുവുനായ്ക്കളുമായി എത്തി പാട്ടുപാടി പ്രതിഷേധിക്കുമെന്നാണ് ഗായകന്‍ തൃശൂര്‍ നസീര്‍ അറിയിച്ചത്.
101 മണിക്കൂര്‍ തുടര്‍ച്ചയായി മൗത്ത് ഓര്‍ഗന്‍ വായിച്ചു ഗിന്നസ് ബുക്കില്‍ ഇടംനേടിയ വ്യക്തിയാണ് ഇദ്ദേഹം. പിഞ്ചുകുട്ടികളെ അടക്കം തെരുവുനായ്ക്കള്‍ കടിച്ചുകീറുന്നതില്‍ മനം നൊന്താണ് ഇത്തരത്തിലൊരു പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രഞ്ജിനി ഹരിദാസിന്റെ വീടിനു മുന്നില്‍ ഈമാസം അവസാനം പ്രതിഷേധം സംഘടിപ്പിക്കും. സമരത്തിന്റെ ഭാഗമായി 13 നു രാവിലെ ഒമ്പതുമുതല്‍ 10 വരെ ഹൈക്കോടതി ജംങ്ഷനില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച് പ്രതിഷേധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























