തച്ചങ്കരിയെ കുഞ്ഞാലികുട്ടിയ്ക്ക് വേണ്ട, തിരുവഞ്ചൂരിന് സമ്മാനിച്ച് മുഖ്യമന്ത്രി കൈയ്യൊഴിഞ്ഞു, കലിപ്പ് തീരാതെ സഹകരണ മന്ത്രി

ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തച്ചങ്കരിയെ ഏറ്റെടുക്കാന്‍ വിസമ്മതിച്ച് വ്യവസായമന്ത്രി മന്ത്രി പി കെ കുഞ്ഞാലികുട്ടി. വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എം.എം.എല്ലില്‍ തച്ചങ്കരിയെ കൊണ്ടുവരാമെന്ന അഭിപ്രായമാണു മുഖ്യമന്ത്രി ആദ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോട് പി.കെ കുഞ്ഞാലിക്കുട്ടി വിയോജിച്ചു. നിലവിലെ സ്ഥിതി തുടരട്ടെയെന്നാണ് അദ്ദേഹം നിലപാടടെടുത്തത്. അതേ തുടര്‍ന്നാണ് മറ്റ സ്ഥാനങ്ങളിലേക്ക് തച്ചങ്കരിയെ പരിഗണിച്ചത്.
കണ്‍സ്യൂമര്‍ഫെഡ് എം.ഡി. ടോമിന്‍ തച്ചങ്കരിക്കെതിരായ ഐ ഗ്രൂപ്പ് പോരാട്ടത്തിനു വിജയം കണ്ടു. കണ്‍സ്യൂമര്‍ഫെഡില്‍നിന്നും മാത്രമല്ല, മാര്‍ക്കറ്റ്‌ഫെഡ് എം.ഡി. സ്ഥാനത്തുനിന്നുകൂടി നീക്കിയതോടെയാണു ഐ ഗ്രൂപ്പിന്റെ രോഷമടങ്ങിയത്. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്നു തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനം ഉറപ്പിച്ചു.തുടര്‍ന്നാണു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. ശ്രീലേഖ അവധിയിലായ ഒഴിവിലേക്ക് തച്ചങ്കരിയെ നിയമിക്കാന്‍ തീരുമാനമായത്. എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈ തീരുമാനത്തെ എതിര്‍ത്തില്ല. അങ്ങനെ തച്ചങ്കരിയെ മുഖ്യമന്ത്രി സംരക്ഷിച്ചു. ഐഗ്രൂപ്പിന്റെ പിണക്കവും മാറ്റി. എന്നാലും തച്ചങ്കരിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ചിഫ് സെക്രട്ടറിക്ക് പരാതി നല്‍കി. ചീഫ് സെക്രട്ടറി സ്ഥലത്തില്ലാത്തതിനാല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയുമായ നളിനി നെറ്റോക്ക് മന്ത്രി പരാതി കൈമാറി.
എന്നാല്‍ തച്ചങ്കരിയെ കൈയ്യൊഴിയാല്‍ മുഖ്യമന്ത്രി തയ്യാറല്ല. അഴിമതിക്കെതിരേ നിലപാടെടുത്തതാണു തച്ചങ്കരിയുടെ സ്ഥാനമാറ്റത്തിനു പിന്നിലെന്ന നിലപാടിലാണു മുഖ്യമന്ത്രിയും എ ഗ്രൂപ്പും. ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നു വ്യക്തമാക്കിയാണു മുഖ്യമന്ത്രി ഈ വിഷയം മന്ത്രിസഭയില്‍ അവതരിപ്പിച്ചത്. എം.ഡിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി കത്ത് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എം.ഡി. എന്ന നിലയില്‍ ടോമിന്‍ തച്ചങ്കരി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയുന്ന ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് കൊണ്ടുവരണം. ഇക്കാര്യം വകുപ്പ് മന്ത്രി ഉറപ്പുവരുത്തണമെന്നും ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. തച്ചങ്കരിയെ പൂര്‍ണമായി കൈയ്യൊഴിയാതെ ഒരു പ്രധാനസ്ഥാനത്ത് എത്തിക്കുന്നതില്‍ മുഖ്യമന്ത്രി വിജയിച്ചു. സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ പിടിവാശി മൂലമാണു തച്ചങ്കരിയെ പുറത്താക്കിയതെന്നു കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ബോര്‍ഡംഗം സതീശന്‍ പാച്ചേനി ആരോപിച്ചു. എന്നാല്‍ സഹകരണ മന്ത്രിക്കെതിരേ യാതൊരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ലെന്നു ടോമിന്‍ ജെ. തച്ചങ്കരി. കെ.ബി.പി.എസ് എം.ഡിയായി ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിഫോം ധരിക്കുന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ താന്‍ മന്ത്രിമാരെയോ മറ്റുജനപ്രതിനിധികളെയോ അപമാനിക്കരുതെന്നു ബോധ്യമുള്ളവനാണ്. ഇതുസംബന്ധിച്ച് കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും തച്ചങ്കരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























